ടിന്റു ലൂക്കയ്ക്ക് വെള്ളി

Last Modified ബുധന്‍, 1 ഒക്‌ടോബര്‍ 2014 (15:48 IST)
ഇന്ത്യന്‍ താരം ടിന്റു ലൂക്കയ്ക്ക് വനിതകളുടെ 800 മീറ്റര്‍ ഫൈനലില്‍ വെള്ളി മെഡല്‍. കസഖിസ്ഥാന്റെ മാര്‍ഗരീറ്റ മുഖുഷേവയ്ക്കാണ് സ്വര്‍ണം. 2010 ഗ്വാങ്ഷു ഏഷ്യന്‍ ഗെയിംസില്‍ ടിന്റു വെങ്കല മെഡല്‍ നേടിയിരുന്നു.

ഉഷ സ്കൂള്‍ ഓഫ് അത‌ലറ്റിക്സിലാണ് ടിന്റു പരിശീലനം നേടിയത്. 800 മീറ്റര്‍ ഓട്ടത്തില്‍ ഇന്ത്യയുടെ ദേശീയ റെക്കോര്‍ഡായ 1:59.17 സെക്കന്‍ഡ് ടിന്റുവിന്റെ പേരിലാണ്. ഷൈനി വില്‍‌സന്റെ 1:59.85 സെക്കന്‍ഡ് എന്ന 15 വര്‍ഷം പഴക്കമുള്ള റെക്കോര്‍ഡാണ് ടിന്റു ഇതിനായി മറികടന്നത്.

2008-ല്‍, ജക്കാര്‍ത്തയില്‍ വച്ച് നടന്ന ഏഷ്യന്‍ ജൂനിയര്‍ അത്‌ലറ്റിക്സ് ച്യാമ്പന്‍ഷിപ്പില്‍ വെള്ളിമെഡല്‍ നേടാന്‍ ടിന്റുവിന് കഴിഞ്ഞിരുന്നു. 2010 ഡല്‍ഹി കോമണ്‍ വെല്‍ത്ത് ഗെയിംസില്‍ വനിതകളുടെ 800 മീറ്റര്‍ ഓട്ടത്തില്‍ 2:01.25 സെക്കന്‍ഡ് കൊണ്ട് പൂര്‍ത്തിയാക്കി ടിന്റു ആറാം സ്ഥാനത്തെത്തി.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :