കാലിഫോര്‍ണിയ:|
Last Modified ശനി, 21 മാര്‍ച്ച് 2015 (11:43 IST)
ലോക ഒന്നാം നമ്പര്‍ താരം സെറീന വില്ല്യംസ് ബിഎന്‍പി പാരിബാസ് ഓപ്പണ്‍ ടെന്നീസ് ടൂര്‍ണമെന്റില്‍ നിന്നും പിന്മാറി.
ടൂര്‍ണമെന്റിന്റെ സെമിയില്‍ സെറീന പ്രവേശിച്ചിരുന്നു. എന്നാല്‍ കാല്‍ മുട്ടിനേറ്റ പരുക്ക് മൂലം സെറീന ടൂര്‍ണമെന്റില്‍ നിന്ന് പിന്മാറുകയായിരുന്നു.
നീണ്ട ഇടവേളയ്ക്കുശേഷമാണ് സെറീന ബിഎന്‍പി പാരിബാസ് ഓപ്പണ്‍ ടൂര്‍ണമെന്റില്‍ കളിക്കുന്നത്.
2001 ല്‍ ടൂര്‍ണമെന്റിനിടെ തന്നെ അപമാനിച്ചെന്ന് ആരോപിച്ച് സെറീന ടൂര്‍ണമെന്റ് ബഹിഷ്കരിച്ചിരുന്നു.
ക്വാര്‍ട്ടറില്‍ ടിമിയ ബാസ്ന്‍സ്കിയെ നേരിട്ടുള്ള സെറ്റുകള്‍ക്ക് പരാജയപ്പെടുത്തിയാണ് സെറീന സെമിയില്‍ കടന്നത്.