കിവിസിന് ഭീഷണിയായി മക്കല്ലത്തിന് പരുക്ക്

 ബ്രണ്ടൻ മക്കല്ലം , ന്യൂസിലൻഡ് , മൈക്ക് ഹെസെൺ , ന്യൂസിലൻഡ്
ഓക്‌ലൻഡ്| jibin| Last Modified തിങ്കള്‍, 2 മാര്‍ച്ച് 2015 (10:20 IST)
ന്യൂസിലൻഡ് നായകന്‍ ബ്രണ്ടൻ മക്കല്ലത്തിന് പരുക്ക്. ഓസ്ട്രേലിയയ്ക്കെതിരെ കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ മിച്ചൽ ജോൺസന്റെ കൈക്ക് പന്തുകൊണ്ടാണ് മക്കല്ലത്തിന് പരുക്കേറ്റത്. എന്നാല്‍ അദ്ദേഹത്തിന്റെ പരുക്ക് സാരമുള്ളതല്ലെന്ന് കോച്ച് വ്യക്തമാക്കി.

കഴിഞ്ഞ മത്സരത്തില്‍ മിച്ചൽ ജോൺസന്റെ പന്ത് മക്കല്ലത്തിന്റെ കൈത്തണ്ടയില്‍ തട്ടുകയായിരുന്നു. പന്തുകൊണ്ട് പരുക്കേറ്റിട്ടും മക്കല്ലം തുടര്‍ന്ന് ബാറ്റ് ചെയ്യുകയും ചെയ്തിരുന്നു. അദ്ദേഹത്തിന്റെ പരുക്ക് സാരമുള്ളതല്ലെന്നും. ഗ്രൂപ്പ് റൗണ്ടിലെ അടുത്ത മത്സരങ്ങളിലും മക്കുല്ലം കളിക്കുമെന്നും മൈക്ക് ഹെസെൺ അറിയിച്ചു.

ഓസീസിനെതിരെ നടന്ന മത്സരത്തില്‍ മിച്ചല്‍ ജോണ്‍സനെ കടന്നാക്രമിക്കുന്ന തരത്തിലുള്ളതായിരുന്നു മക്കല്ലത്തിന്റെ ബാറ്റിംഗ്. അർദ്ധ സെഞ്ച്വറി നേടിയ അദ്ദേഹത്തിന്റെ മികവിലായിരുന്നു കിവിസ് ജയിച്ചത്.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :