വിരമിക്കൽ തീരുമാനം പ്രഖ്യാപിച്ച് ടെന്നീസ് ഇതിഹാസം സെറീന വില്യംസ്

അഭിറാം മനോഹർ| Last Modified ചൊവ്വ, 9 ഓഗസ്റ്റ് 2022 (21:19 IST)
അമേരിക്കയുടെ ടെന്നീസ് ഇതിഹാസം സെറീന വില്യംസ് രാജ്യാന്തര ടെന്നീസിൽ നിന്നും തീരുമാനം പ്രഖ്യാപിച്ചു. വരാനിരിക്കുന്ന യു എസ് ഓപ്പൺ ടൂർണമെൻ്റിലൂടെയാകും സെറീന വില്യംസ് ടെന്നീസിനോട് വിടപറയുക.

40 കാരിയായ സെറീന കഴിഞ്ഞകുറച്ചുനാളുകളായി ടെന്നീസ് കോർട്ടിൽ നിന്ന് വിട്ടുനിൽക്കുകയാണ്.23 ഗ്രാൻഡ്സ്ലാം കിരീടങ്ങളാണ് താരത്തിൻ്റെ പേരിലുള്ളത്. വോഗ് മാഗസിന് നൽകിയ ഫോട്ടോഷൂട്ടിനിടെയാണ് താരം ഇക്കാര്യം വ്യക്തമാക്കിയത്. ടെന്നീസ് താരമെന്നതിനേക്കാൾ ഒരമ്മയുടെ റോളിൽ കഴിയാൻ ആഗ്രഹിക്കുന്നതായി സെറീന വില്യംസ് അറിയിച്ചു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :