1. കായികം
  2. ക്രിക്കറ്റ്‌
  3. ക്രിക്കറ്റ്‌ വാര്‍ത്ത
  4. Ben stokes disappoints in his last ODI match

വിരമിക്കൽ മത്സരത്തിൽ അഞ്ച് റൺസ് മാത്രം, തല താഴ്ത്തി സ്റ്റോക്സിൻ്റെ മടക്കം

ben stokes
കടുപ്പമേറിയ ക്രിക്കറ്റ് ഷെഡ്യൂളുകൾക്കെതിരെ തുറന്നടിച്ച് ഇംഗ്ലണ്ട് താരം ബെൻ സ്റ്റോക്സ്. സൗത്താഫ്രിക്കക്കെതിരായ ഏകദിനത്തിന് മുൻപായിട്ടായിരുന്നു സ്റ്റോക്സിൻ്റെ പ്രതികരണം. പെട്രോളൊഴിച്ച് ഓടിക്കാവുന്ന കാറുകളല്ല കളിക്കാരെന്നായിരുന്നു താരം തുറന്നടിച്ചത്.
 
ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ചുകൊണ്ടാണ് തൻ്റെ മുപ്പത്തിയൊന്നാം വയസിലുള്ള വിരമിക്കൽ തീരുമാനം ബെൻ സ്റ്റോക്സ് പ്രഖ്യാപിച്ചത്.ഇടവേളകളില്ലാത്ത ക്രിക്കറ്റ് ഷെഡ്യുളാണ് വിരമിക്കൽ തീരുമാനത്തിന് പിന്നിലെ കാരണമായി താരം ചൂണ്ടികാണിച്ചത്. അതേസമയം തൻ്റെ അവസാന ഏകദിന മത്സരത്തിൽ തലതാഴ്ത്തികൊണ്ടാണ് താരത്തിൻ്റെ മടക്കം. അവസാന ഏകദിന മത്സരത്തിൽ ഇംഗ്ലണ്ട് ടീം 62 റൺസിന് പരാജയപ്പെട്ടപ്പോൾ 5 റൺസ് മാത്രമാണ് താരത്തിന് നേടാനായത്.
About Writer
അഭിറാം മനോഹർ
അടുത്ത ലേഖനം
ബിസിസിഐയ്ക്ക് വേണ്ടെങ്കിലെന്ത്? സഞ്ജു രാജസ്ഥാാൻ്റെ സ്വന്തം ഹീറോ: കൂറ്റൻ കട്ടൗട്ടൊരുക്കി ആരാധകർ