സിഡ്‌നി|
JOYS JOY|
Last Modified വ്യാഴം, 14 ജനുവരി 2016 (17:31 IST)
റെക്കോഡുകള്‍ പഴങ്കഥയാക്കി സാനിയ മിര്‍സയും മാര്‍ട്ടിന ഹിംഗിസും. ഇരുപത്തിരണ്ടു വര്‍ഷം പഴക്കമുള്ള റെക്കോഡാണ് പുതുകാലത്തിന്റെ ടെന്നീസ് റാണിമാര്‍ തകര്‍ത്തെറിഞ്ഞത്. ടെന്നീസ് കോര്‍ട്ടില്‍ തുടര്‍ച്ചയായ 29ആമത്തെ ജയത്തോടെയാണ് സാനിയയും ഹിംഗിസും ചരിത്രത്തില്‍ ഇടം നേടിയത്.
വ്യാഴാഴ്ച നടന്ന സിഡ്‌നി ഇന്റര്‍നാഷണല്‍ ടെന്നീസ് ടൂര്‍ണമെന്റിന്റെ സെമിഫൈനലില്‍ യെറോസ്ലാവ ഷെവധോവ - റാലുക്ക ഒലാറു സഖ്യത്തെ ഒന്നിനെതിരെ രണ്ട് സെറ്റുകള്‍ക്ക് തകര്‍ത്താണ് സാനിയയും ഹിംഗിസും തങ്ങളുടെ വിജയങ്ങള്‍ 29ല്‍ എത്തിച്ചത്. ഈ ജയത്തോടെ സഖ്യം ഫൈനലില്‍ കടന്നു.
ഇന്നത്തെ ജയത്തോടെ സാനിയ - ഹിംഗിസ് സഖ്യത്തിന്റെ 22 വര്‍ഷം മുമ്പ് 1994ല്‍ ജിഗി ഫെര്‍ണാണ്ടസും നടാഷ വെരേവയും ചേര്‍ന്ന് നേടിയ 28 വിജയങ്ങളെന്ന റെക്കോഡാണ് തിരുത്തിക്കുറിക്കപ്പെട്ടത്. ചൊവ്വാഴ്ച നടന്ന സിഡ്‌നി ഇന്റര്‍നാഷണല്‍ ടെന്നിസ് ടൂര്‍ണമെന്റിന്റെ ക്വാര്‍ട്ടര്‍ ഫൈനലിലാണ് ചരിത്രത്തിനൊപ്പം മാര്‍ട്ടിനയും ഹിംഗിസും എത്തിയത്.
ക്വാര്‍ട്ടറില്‍ ചെന്‍ ലിയാങ് ഷൂവയി - പെങ് സഖ്യത്തെ നേരിട്ടുള്ള സെറ്റുകള്‍ക്ക് ആയിരുന്നു ഇവര്‍ തോല്പിച്ചത്.