ഷൊയിബ് മാലിക്ക് ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിക്കുന്നു

സാനിയ മിര്‍സ , ഷൊയിബ് മാലിക്ക് , പാകിസ്ഥാന്‍ ക്രിക്കറ്റ്
ദുബായ്| jibin| Last Modified ബുധന്‍, 4 നവം‌ബര്‍ 2015 (10:06 IST)
ഇന്ത്യന്‍ ടെന്നീസ് താരം സാനിയ മിര്‍സയുടെ ഭര്‍ത്താവും പാകിസ്ഥന്‍ ഓള്‍റൗണ്ടറുമായ ഷൊയിബ് മാലിക്ക് ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിക്കുന്നു. ഷാര്‍ജയില്‍ നടക്കുന്ന ഇംഗ്ലണ്ടിനെതിരായ ടെസ്റ്റിനിടെയാണ് അപ്രതീക്ഷിതമായി വിരമിക്കല്‍ പ്രഖ്യാപിച്ചത്. ഈ മത്സരത്തോടെ ടെസ്റ്റ് ക്രിക്കറ്റിനോട് വിട പറയുകയാണെന്ന് മാലിക് അറിയിച്ചു.

ഉചിതമായ സമയമെന്നു തോന്നിയതു കൊണ്ടാണ് വിരമിക്കുന്നതെന്ന് ശുഐബ് പത്രസമ്മേളനത്തില്‍ പറഞ്ഞു. മികച്ച യുവതാരങ്ങള്‍ ടീമിലുണ്ടെന്നും 2019 ലോകകപ്പില്‍ ശ്രദ്ധകേന്ദ്രീകരിക്കാനാണ് തന്റെ ശ്രമമെന്നും മാലിക് വ്യക്തമാക്കി.

പാകിസ്ഥാനുവേണ്ടി 35 ടെസ്റ്റുകള്‍ കളിച്ചിട്ടുള്ള മാലിക്ക് മൂന്ന് സെഞ്ചുറി അടക്കം 1898 റണ്‍സ് നേടിയിട്ടുണ്ട്. ഇംഗ്ലണ്ടിനെതിരായ ആദ്യ ടെസ്റ്റില്‍ നേടിയ 245 റണ്‍സാണ് ഉയര്‍ന്ന സ്കോര്‍. 29 വിക്കറ്റുകളും ടെസ്റ്റില്‍ സ്വന്തം പേരിലുണ്ട്. 227 ഏകദിനങ്ങളില്‍ നിന്ന് 5990 റണ്‍സാണ് മാലിക്കിന്റെ സമ്പാദ്യം.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :