ന്യൂഡല്‍ഹി|
jibin|
Last Modified തിങ്കള്‍, 6 ഏപ്രില്‍ 2015 (13:51 IST)
ഇന്ത്യയുടെ സാനിയ മിര്‍സ ടെന്നിസില്‍ ലോക ഒന്നാം നമ്പര്‍ പദവിയിലേക്ക് എത്തുന്നു. മാര്‍ട്ടിന ഹിന്‍ജിന്‍സി സാനിയ മിര്‍സ സഖ്യം മിയാമി ഓപ്പണ്‍ കിരീടം സ്വന്തമാക്കിയതോടെയാണ് സാനിയ ലോകത്തിന്റെ നെറുകയിലേക്ക് എത്താന്‍ ഒരുങ്ങുന്നത്. അടുത്ത ദിവസം നടക്കുന്ന ഫാമിലി സര്‍ക്കിള്‍ കിരീടം നേടിയാല്‍ സാനിയ ലോക ഒന്നാം നമ്പര്‍ പദവിയിലെത്തും.
മിയാമി ഓപ്പണ്‍ കിരീടനേട്ടത്തിലൂടെ 1000 പോയിന്റാണ് സാനിയ നേടിയത്. ലോക ഒന്നാം നമ്പര്‍ താരങ്ങളായ ഇറ്റാലിയന്‍ കളിക്കാരായ സാറാ എറാനിക്കും റോബര്‍ട്ടാ വിന്‍സിക്കും 7640 പോയിന്റ് വീതമുണ്ട്. സാനിയയ്ക്കിപ്പോള്‍ 7495 പോയിന്റാണ് ഉള്ളത്.
മലയാളം വെബ്‌ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ
ക്ലിക്ക് ചെയ്യുക.
ഫേസ്ബുക്കിലും
ട്വിറ്ററിലും പിന്തുടരുക.