ലോക ബാഡ്മിന്റണ്‍ റാങ്കിംഗില്‍ സൈന ഒന്നാമത്

 സൈന നെഹ്‌വാള്‍ , ലോക ബാഡ്മിന്റണ്‍ , ബാഡ്മിന്റണ്‍
മുംബൈ| jibin| Last Modified വെള്ളി, 21 ഓഗസ്റ്റ് 2015 (10:45 IST)
സൈന നെഹ്‌വാള്‍ ലോക ബാഡ്മിന്റണ്‍ റാങ്കിംഗിന്റെ ഒന്നാം സ്ഥാനത്തേക്ക് മടങ്ങിയെത്തി. ലോക ബാഡ്മിന്റണ്‍ ചാംപ്യന്‍ഷിപ്പിലെ രണ്ടാം സ്ഥാനമാണ് സൈനക്ക് നേട്ടം സമ്മാനിച്ചത്. ലോക ചാംപ്യന്‍ഷിപ്പില്‍ സ്വര്‍ണമെഡല്‍ നേടിയ സ്‌പെയിനിന്റെ കരോലിന മരീന്‍ ഒന്നാം സ്ഥാനത്ത് നിന്ന് രണ്ടാം റാങ്കിലേക്ക് താഴ്ന്നു. സൈനക്ക് 82,792 പോയിന്റുകളും കരോലിനക്ക് 80, 612 പോയിന്റുമാണുള്ളത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :