ഇന്ത്യന്‍ ഓപ്പണ്‍: സൈന ഫൈനലില്‍

ന്യൂഡല്‍ഹി| Last Modified ഞായര്‍, 29 മാര്‍ച്ച് 2015 (12:16 IST)
ഇന്ത്യന്‍ ഓപ്പണ്‍ സെമിയില്‍ ജപ്പാന്റെ യൂയി ഹഷിമോട്ടോയെ തകര്‍ത്ത് നെഹ്വാള്‍
ഫൈനലില്‍. യൂയിയെ
21-15, 21-11 എന്ന സ്കോറില്‍ അനായാസമായാണ് സൈന മറികടന്നത്.

ലോക ഒന്നാം നമ്പര്‍ പദവി സ്വന്തമായതിനുശേഷമുള്ള സൈനയുടെ ആദ്യ മല്‍സരമായിരുന്നു ഇത്. കളിയിലുടനീളം വളരെ ആവേശത്തോടെ കളിച്ച സൈന നീണ്ട റാലികളിലൂടെയും കരുത്തുറ്റ സ്മാഷുകളിലൂടെയും യൂയിയെ കുരുക്കുകയായിരുന്നു.

ആദ്യമായാണു സൈന ഈ ടൂര്‍ണമെന്റിന്റെ ഫൈനലില്‍ എത്തുന്നത്. പുരുഷവിഭാഗത്തില്‍ ഇന്ത്യന്‍ താരം കെ. ശ്രീകാന്തും ഫൈനലില്‍ എത്തിയിട്ടുണ്ട്. ചൈനയുടെ സൂ സോങ്ങിനെ 21-16, 21-13ന് മറികടന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :