റിയോ ഒളിമ്പിക്സ്: വിവാദങ്ങൾ മറന്ന് സാനിയയും പേസും ഇന്ന് കളത്തിലിറങ്ങും

സാനിയയും പേസും ഇന്നിറങ്ങും

റിയോ| aparna shaji| Last Modified ശനി, 6 ഓഗസ്റ്റ് 2016 (08:23 IST)
മാറക്കാനയിലെ റിയോയുടെ കളത്തിൽ ഇറങ്ങുന്ന ലോക താരങ്ങ‌ൾക്കിടയിൽ ഇന്ത്യയുടെ പ്രതീക്ഷ അക്കൂട്ടത്തിൽ നമ്മുടെ താരങ്ങളും ഉണ്ട് എന്നതാണ്. വിവാദങ്ങൾ എല്ലാം ഒഴിവാക്കി പ്രതീക്ഷയോടെ ഒളിമ്പിക്സിന്റെ കളത്തിലിറങ്ങാൻ തയ്യാറെടുത്തിരിക്കുകയാണ് ഇന്ത്യൻ താരങ്ങൾ. ടെന്നിസിലെ സൂപ്പര്‍ താരങ്ങളായ ലിയാണ്ടര്‍ പേസും സാനിയ മിര്‍സയും ഇന്നിറങ്ങും.

പുരുഷ ഡബ്ള്‍സില്‍ ലിയാണ്ടര്‍ പേസ്-രോഹന്‍ ബൊപ്പണ്ണ സഖ്യം പോളണ്ടിന്‍െറ മറ്റ്കോവ്സ്കി-കുബോട്ട് കൂട്ടിനെ ആദ്യ റൗണ്ട് അങ്കത്തില്‍ നേരിടും. വനിതാ വിഭാഗം ഡബ്ള്‍സിലാണ് സാനിയ മിര്‍സ ഇറങ്ങുന്നത്. കരിയറിലെ ഏഴാം ഒളിമ്പിക്സിനൊരുങ്ങുന്ന ലിയാണ്ടര്‍ പേസിനെ ചുറ്റിപ്പറ്റിയായിരുന്നു തുടക്കം.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :