റിയോ|
aparna shaji|
Last Updated:
ശനി, 6 ഓഗസ്റ്റ് 2016 (09:34 IST)
സന്തോഷവും ബ്രസീലിന്റെ പാരമ്പര്യവും വ്യക്തമാകുന്ന രീതിയിൽ ആധുനിക ഒളിമ്പിക്സിന്റെ 31ആം അധ്യായത്തിന് മാറക്കാനയിൽ തുടക്കമായി. ലോകത്തിന്റെ കണ്ണുകൾ ഇനി റിയോയിലേക്ക്. വളരെ ലളിതവും വ്യത്യസ്തവുമായ രീതിയിലായിരുന്നു താരങ്ങളെ വരവേറ്റത്.
പരിസ്ഥിതിയെ ബോധവത്ക്കരിക്കുന്ന രീതിയിലാണ് വരവേൽപ്പ് നടന്നത്. വിത്തും വൃക്ഷ തൈകളും നൽകിയാണ് കായിക താരങ്ങളെ സ്വീകരിച്ചത്. റിയോ 2016 – ഓർമയ്ക്കായി ഒരു ഒളിംപിക്സ് വനം’ – എന്ന ഉദ്ദേശത്തോടെയാണ് മാർച്ച് പാസ്റ്റിൽ പങ്കെടുക്കുന്ന രാജ്യങ്ങളുടെ ഒരു കായികതാരത്തിന് സ്റ്റേഡിയത്തിൽ കടക്കുമ്പോൾ ഒരു മരത്തിന്റെ വിത്ത് നൽകുന്നത്.