കാലിന് പരിക്കേറ്റ് നദാൽ പിന്മാറി; ഫൈനലിൽ ഡെൽപെട്രോ ദ്യോക്കോവിച്ചിനോട് ഏറ്റുമുട്ടും

കാലിന് പരിക്കേറ്റ് നദാൽ പിന്മാറി; ഫൈനലിൽ ഡെൽപെട്രോ ദ്യോക്കോവിച്ചിനോട് ഏറ്റുമുട്ടും

ന്യൂയോർക്ക്| Rijisha M.| Last Modified ശനി, 8 സെപ്‌റ്റംബര്‍ 2018 (10:55 IST)
ലോക ഒന്നാം നമ്പർ താരവും നിലവിൽ യു എസ് ഓപ്പൺ ജേതാവുമായ സ്‌പെയിനിന്റെ റാഫേല്‍ നദാല്‍ യു എസ് ഓപ്പണ്‍ ടെന്നിസ് സെമി മത്സരത്തിനിടയ്ക്ക് പരുക്കേറ്റു പിന്മാറി. മൂന്നാം സെറ്റിന് മുന്നേ പരിക്ക് ഉണ്ടായത് മൂലമാണ് നദാല്‍ പിന്മാറിയത്. ഇതോടെ 2009ൽ യുഎസ് ഓപ്പൺ ചാമ്പ്യനായ ഡെല്‍പോട്രോ ഫൈനലിലേക്കെത്തി.

2009ന് ശേഷം ആദ്യമായാണ് ഡെൽപെട്രോ ഒരു ഗ്രാൻഡ്‌സ്ലാം ഫൈനലിലെത്തുന്നത്. ഡെൽപെട്രോയുടെ കരിയറിലെ രണ്ടാമത്തെ ഗ്രാൻഡ്‌സ്ലാം ഫൈനൽ. ഫൈനലിൽ
ഡെൽപെട്രോ നൊവാക് ദ്യോക്കോവിച്ചിനോട് ഏറ്റുമുട്ടും.

ആദ്യ രണ്ടു സെറ്റുകള്‍ കൈവിട്ട ശേഷമായിരുന്നു (7-6(3), 6-2) നദാല്‍ മത്സരത്തില്‍ നിന്ന് പിന്മാറുന്നതായി അറിയിച്ചത്. കാല്‍മുട്ടിലെ പരിക്കാണ് നദാലിന് അടിയായത്. ആദ്യ സെറ്റിനിടെ തന്നെ വലത് കാൽമുട്ടിന് വേദന കൂടിവരുന്നതായി നദാൽ പറഞ്ഞിരുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :