ഓസ്‌ട്രേലിയന്‍ ഓപ്പണ്‍: റാഫേല്‍ നദാല്‍ – റോജര്‍ ഫെഡറര്‍ സ്വപ്ന ഫൈനല്‍ ഞായറാഴ്ച

ഓസ്ട്രേലിയന്‍ ഒാപ്പണില്‍ റാഫേല്‍ നദാല്‍ – റോജര്‍ ഫെഡറര്‍ ക്ലാസിക് പോരാട്ടം

Rafael Nadal, Roger Federer, Australian open, Tennis, ഓസ്‌ട്രേലിയന്‍ ഓപ്പണ്‍, സിഡ്‌നി, റാഫേല്‍ നാദാല്‍, റോജര്‍ ഫെഡറര്‍
സിഡ്നി| സജിത്ത്| Last Modified ശനി, 28 ജനുവരി 2017 (10:15 IST)
ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ പുരുഷ സിംഗിള്‍സ് ക്ലാസിക്കള്‍ ഫൈനല്‍ ഞായറാഴ്ച നടക്കും. മുന്‍ ലോക ചാമ്പ്യന്‍മാരായ റാഫേല്‍ നാദാലും റോജര്‍ ഫെഡററുമാണ് ഫൈനലില്‍ ഏറ്റുമുട്ടുന്നത്. സെമിയില്‍ ബള്‍ഗേറിയയുടെ ദിമിത്രോവിനെ തോല്‍പ്പിച്ചാണ് നദാല്‍ ഫൈനലില്‍ എത്തിയത്. അഞ്ച് മണിക്കൂറിലധികം നീണ്ട മത്സരത്തില്‍ ദിമിത്രോവ്, നദാലിന് കടുത്ത വെല്ലുവിളി ഉയര്‍ത്തിയെങ്കിലും 6-4, 5-7, 7-6, 6-7, 6-4 എന്ന സ്‌കോറിന് നദാല്‍ ജയം സ്വന്തമാക്കുകയായിരുന്നു.

സെമിയില്‍ സ്വന്തം നാട്ടുകാരനും മുന്‍ ചാമ്പ്യനുമായ വാവ്റിങ്കയെ തോല്‍പിച്ചാണ് ഫെഡറര്‍ ഫൈനലിനു യോഗ്യത നേടിയത്. 2010ന് ശേഷം ഫെഡറര്‍ ആദ്യമായാണ് ഓസ്ട്രേലിയന്‍ ഓപ്പണിണ്‍ ഫൈനലില്‍ പ്രവേശിക്കുന്നത്. ഒരു ഗ്രാന്‍ഡ്സ്ലാം ഫൈനലില്‍ നദാലും ഫെഡററും ആറ് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ഏറ്റുമുട്ടുന്നത്. അതേസമയം, മിക്‌സഡ് ഡബിള്‍സില്‍ സാനിയ മിര്‍സ-ഇവാന്‍ ഡോഡിഗ് സഖ്യം ഫൈനലില്‍ പ്രവേശിച്ചു. ഓസ്ട്രേലിയയുടെ സമാന്താ സ്റ്റോസര്‍-സാം ഗ്രോത്ത് സഖ്യത്തെയാണ് സെമിയില്‍ ഇവര്‍ തോല്പിച്ചത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :