സജിത്ത്|
Last Modified ഞായര്‍, 20 നവംബര്‍ 2016 (15:18 IST)
പി വി സിന്ധുവിന് ചൈന ഓപ്പൺ ബാഡ്മിൻറൺ കിരീടം. ലോക റാങ്കിങ്ങിൽ പത്താം സ്ഥാനത്തുള്ള ചൈനയുടെ സൺ യുവിനെ പരാജയപ്പെടുത്തിയാണ് സിന്ധു കിരീടം ചൂടിയത്. സ്കോർ: 21-11, 17-21, 21-11.
മൂന്നു ഗെയിം നീണ്ട പോരാട്ടത്തിനൊടുവിലായിരുന്നു ലോകറാങ്കിങ്ങിൽ പതിനൊന്നാം സ്ഥാനക്കാരിയായ സിന്ധുവിന്റെ കിരീടനേട്ടം. റിയോ ഒളിമ്പിക്സ് വെള്ളി മെഡൽ നേട്ടത്തിനുശേഷമുള്ള സിന്ധുവിന്റെ ആദ്യ കിരീട നേട്ടമാണിത്.