പ്രൊ കബഡി ലീഗ് മൂന്നാം സീസണിന് ഈ മാസം 30ന് തുടക്കം

മുംബൈ| JOYS JOY| Last Modified വെള്ളി, 22 ജനുവരി 2016 (09:29 IST)
കബഡിയുടെ ആവേശത്തില്‍ ആരാധാകരെ എത്തിച്ച പ്രൊ കബഡി ലീഗിന്റെ മൂന്നാം സീസണ്‍ ആരംഭിക്കുന്നു. ഈ മാസം 30നാണ്‌ മത്സരങ്ങള്‍ക്ക് തുടക്കമാകുക. വിശാഖപട്ടണത്ത് നടക്കുന്ന ഉദ്ഘാടന മത്സരത്തില്‍ നിലവിലെ ചാമ്പ്യന്മാരായ മുംബൈയെ തെലുഗു ടൈറ്റന്‍സ് നേരിടും.

എട്ടു ടീമുകളാണ് പ്രൊ കബഡി ലീഗിന്റെ മൂന്നാം സീസണില്‍ മത്സരിക്കാന്‍ ഇറങ്ങുക. പതിനൊന്ന് രാജ്യങ്ങളില്‍ നിന്നുള്ള 26 വിദേശ താരങ്ങള്‍ പുതിയ സീസണില്‍ കളിക്കുന്നുണ്ട്.

എട്ടു ടീമുകളിലായി ആകെ 138 താരങ്ങള്‍ കളത്തിലിറങ്ങും. മാര്‍ച്ച് നാലിനാണ് സെമിഫൈനല്‍. അഞ്ചിന് ഡല്‍ഹിയിലെ ഇന്ദിരഗാന്ധി ഇന്‍ഡോര്‍ സ്റ്റേഡിയത്തിലാണ് ഫൈനല്‍ നടക്കുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :