കൊവിഡ് 19: ഫെഡററുടെ മാതൃക പിന്തുടർന്ന് ജോക്കോവിച്ചും, കൊറോണ പ്രതിരോധ പ്രവർത്തനങ്ങൾക്ക് വൻതുക സഹായം

അഭിറാം മനോഹർ| Last Modified ശനി, 28 മാര്‍ച്ച് 2020 (14:25 IST)
കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ തന്റെ രാജ്യമായ സെർബിയയിലെ കൊവിഡ് രോഗികൾക്ക് സഹായവുമായി ലോക ഒന്നാം നമ്പർ ടെന്നീസ് താരം നൊവാക് ജോക്കോവിച്ച്.തന്റെ രാജ്യമായ സെർബിയയിലെ കൊവിഡ് രോഗപ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമയി രോഗികൾക്ക് വെന്‍റിലേറ്ററുകളും മെഡിക്കല്‍ ഉപകരണങ്ങളും വാങ്ങാനായി ഒരു മില്യൺ യൂറോയാണ് താരം സംഭാവന നൽകിയത്.

ബാധിച്ച് ഇതുവരെ 8 പേരാണ് സെർബിയയിൽ മരിച്ചത്. 457 പേർക്ക് രോഗം സ്ഥിരീകരിക്കുകയും ചെയ്‌തുനേകദേശം ആറ് ലക്ഷത്തിനടുത്ത് അളുകൾക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. ഈ സാഹചര്യത്തിലാണ് ജോക്കോ സഹായവുമായി രംഗത്തെത്തിയത്.കൊവിഡ് 19 ബാധിതരെ ശുശ്രൂഷിക്കുന്ന സെർബിയയിലും ലോകമെമ്പാടുമുള്ള എല്ലാ ആരോഗ്യപ്രവർത്തകർക്കും ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നതായി ജോക്കോ പറഞ്ഞു. കൂടുതൽ ആളുകളിലേക്ക് ദിവസവും രോഗം പടരുന്ന സാഹചര്യത്തിൽ കൂടുതൽ ആളുകളിലേക്ക് കൃത്യമായ സഹായം എത്തിക്കാനുള്ള ശ്രാമത്തിലാണ് താനും ഭാര്യ ജെലീനയും ഉള്ളതെന്നും ജോക്കോവിച്ച് വ്യക്തമാക്കി.

നേരത്തെ റോജർ ഫെഡറർ,റഫേൽ എന്നിവരും ജോക്കോയ്‌ക്ക് സമാനമായി കൊവിഡ് ബാധിതർക്ക് സഹായവുമായി രംഗത്തെത്തിയിരുന്നു. 11 മില്യണ്‍ യൂറോ സ്വരൂപിക്കാന്‍ സ്‍പാനിഷ് അത്ലറ്റുകളുടെ സഹായം തേടിയിരുന്നു റാഫേല്‍ നദാല്‍. അതേസമയം ഒരു മില്യൺ യൂറോയുടെ സഹായമാണ് പ്രഖ്യാപിച്ചത്.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :