മനുഷ്യന്റേത് മാത്രമല്ല, കുരങ്ങന്റേയും തെരുവുപട്ടിയുടെയും കൂടിയാണീ സര്‍ക്കാര്‍; ഇന്ത്യയിലെ മറ്റൊരു ഭരണാധികാരിയിൽ നിന്നും നമ്മുക്ക്‌ പ്രതീഷിക്കാൻ കഴിയില്ല!

അനു മുരളി| Last Modified ശനി, 28 മാര്‍ച്ച് 2020 (11:28 IST)
കൊവിഡ് 19ന്റെ പശ്ചാത്തലത്തിൽ രാജ്യമെങ്ങും ആണ്. ഈ ലോക്ക് ഡൗൺ അവസ്ഥയിലും സംസ്ഥാനത്തെ ജനങ്ങളുടെ ആവശ്യങ്ങളെല്ലാം അറിഞ്ഞ് തന്നെയാണ് മുഖ്യമന്ത്രിയുടെ പ്രവർത്തനം. ഓരോ ദിവസവും മുഖ്യമന്ത്രി നടത്തുന്ന വാര്‍ത്താസമ്മേളനങ്ങളാകട്ടെ സാധാരണക്കാര്‍ക്ക് വേണ്ടിയുള്ളതാണ്. മനുഷ്യനു മാത്രമല്ല, കുരങ്ങന്മാർക്കും തെരുവുപട്ടികൾക്കും വരെ ഈ സർക്കാർ നൽകുന്ന കരുതലിനെ പുകഴ്ത്തി സംവിധായകനും നിർമാതാവുമായ ബി ഉണ്ണികൃഷ്ണൻ. ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ:

കേരളത്തിന്റെ മുഖ്യമന്ത്രി, പ്രിയപ്പെട്ട സഖാവ്‌ പിണറായി വിജയന്റെ പത്രസമ്മേളനം അൽപ്പം മുമ്പ്‌ കണ്ടു. ഒരോ ദിവസവും പുലർത്തുന്ന അസാമാന്യമായ കൃത്യതയും വ്യക്തതയും രാകി കൂർപ്പിച്ചെടുത്ത സൂക്ഷ്മതയും ഇന്നുമുണ്ടായിരുന്നു. അത്‌ഭുതമില്ല. അത്‌ സഖാവിന്റെ hallmarks ആണ്‌.

ഇന്നലെ, വിശക്കുന്നവരായി ആരുമുണ്ടാകരുതെന്ന് പറഞ്ഞുകൊണ്ട്‌, ഭക്ഷണം ആവശ്യപ്പെടാൻ അഭിമാനത്തെപ്രതി മടിയുള്ളവർക്കായി, ഒരോയിടത്തായി, പ്രാദേശികമായി ഒരു ഫോൺ നമ്പർ ഉണ്ടാവുമെന്നും, അവർ അതിൽ വിളിച്ചാൽ ഭക്ഷണമെത്തുമെന്നും പറഞ്ഞപ്പോൾ ആ കരുതലിന്റെ തീഷ്ണമായ ഏകാഗ്രത മറ്റ്‌ പലരേയും പോലെ എന്നെയും അഗാധമായി സ്പർശ്ശിച്ചു. പക്ഷെ, അതും എന്നെ അത്ഭുതപ്പെടുത്തിയില്ല. കാരണം, കാർക്കശ്യത്തിന്റെ ഉരുക്കു ചട്ടയിട്ട ഈ മാനവികതയുടെ കനിവ്‌ മുമ്പും കണ്ടറിഞ്ഞിട്ടുണ്ട്‌, പല സന്ദർഭങ്ങളിലും.

ഇന്ന്, ഭക്ഷണമില്ലതെ അലയുന്ന തെരുവുനായ്ക്കളെ കുറിച്ചും, അമ്പലപ്പറമ്പുകളിലെ കുരങ്ങന്മാരെ കുറിച്ചും സഖാവ്‌ പറഞ്ഞു. എങ്ങിനെയാണ്‌ അവർക്ക്‌ ( അതുങ്ങൾക്ക്‌ എന്ന് ഞാനെഴുതാത്തതിനു പിന്നിലെ സഹവര്‍ത്തിത്വ ബോധം എന്റെ എഴുത്ത്‌ ഇന്ന് പഠിച്ച പാഠമാണ്‌) ഭക്ഷണം കണ്ടെത്തേണ്ടതെന്നും പറഞ്ഞു. ഇത്‌, ഇന്ന്, ഇന്ത്യയിലെ മറ്റൊരു ഭരണാധികാരിയിൽ നിന്നും നമ്മുക്ക്‌ പ്രതീഷിക്കാൻ കഴിയില്ല. സമസ്ത ജീവികളേയും കരുതുന്ന ആ ജനാധിപത്യബോധം എത്രമേൽ വികസിതവും, അഗാധവുമാണ്‌!

നൂറു ചുവപ്പൻ അഭിവാദ്യങ്ങൾ❤️


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

ധൂർത്തടിക്കാനും മത്സരിക്കാനും നിന്നില്ല, ലളിതമായ ചടങ്ങിൽ ...

ധൂർത്തടിക്കാനും മത്സരിക്കാനും നിന്നില്ല, ലളിതമായ ചടങ്ങിൽ വിവാഹിതനായി അദാനിയുടെ മകൻ ജീത്, 10,000 കോടി സാമൂഹ്യസേവനത്തിന്
ഗുജറാത്തിലെ പ്രമുഖ വജ്ര വ്യാപാരി ജയ്മിന്‍ ഷായുടെ മകളാണ് ദിവയാണ് വധു. താന്‍ ...

'100 കോടി നേടിയ സിനിമയില്ല, എല്ലാം വീരവാദം മാത്രം! സത്യം ...

'100 കോടി നേടിയ സിനിമയില്ല, എല്ലാം വീരവാദം മാത്രം! സത്യം പറയാന്‍ നിര്‍മാതാക്കള്‍ക്ക് പേടി': 100 കോടി ക്ലബ്ബും പോസ്റ്ററും എല്ലാം വെറുതെയെന്ന് സുരേഷ് കുമാർ
സിനിമകള്‍ നൂറുകോടി ക്ലബ്ബില്‍ കയറി എന്നൊക്കെ പെരിപ്പിച്ച് പറയുന്നതില്‍ പലതും ...

ലൈംഗിക ന്യൂനപക്ഷങ്ങളെ അവഹേളിക്കുന്നു; വിനീത് ശ്രീനിവാസന്റെ ...

ലൈംഗിക ന്യൂനപക്ഷങ്ങളെ അവഹേളിക്കുന്നു; വിനീത് ശ്രീനിവാസന്റെ 'ഒരു ജാതി ജാതകം' സിനിമയ്‌ക്കെതിരായ ഹര്‍ജി ഹൈക്കോടതി സ്വീകരിച്ചു
ലൈംഗിക ന്യൂനപക്ഷങ്ങളെ അവഹേളിക്കുന്ന വാക്കുകളും സംഭാഷണങ്ങളും സിനിമയില്‍ ഉണ്ടെന്ന് ...

ഗ്രീഷ്മയെ ഒക്കെ സ്‌പോട്ടിൽ കൊല്ലണം, ജയിലിൽ ഇട്ട് വലുതാക്കി ...

ഗ്രീഷ്മയെ ഒക്കെ സ്‌പോട്ടിൽ കൊല്ലണം, ജയിലിൽ ഇട്ട് വലുതാക്കി തടി വയ്പ്പിച്ചിട്ട് കാര്യമില്ല: പ്രിയങ്ക
ഷാരോൺ വധക്കേസ് പ്രതി ഗ്രീഷ്മയെ സ്‌പോട്ടിൽ തന്നെ കൊല്ലണമെന്ന് നടി പ്രിയങ്ക അനൂപ്. ഒരു ...

അപ്പോൾ ഒന്നുറപ്പിക്കാം, എമ്പുരാനിൽ അബ്രാം ഖുറേഷി മാത്രമല്ല, ...

അപ്പോൾ ഒന്നുറപ്പിക്കാം, എമ്പുരാനിൽ അബ്രാം ഖുറേഷി മാത്രമല്ല, സ്റ്റീഫനുമുണ്ട്! എമ്പുരാൻ ക്യാരക്ടർ പോസ്റ്റർ
സിനിമയിലെ ആദ്യ ക്യാരക്ടർ പോസ്റ്റർ പുറത്തുവിട്ടു.

വ്യാജ വെർച്ച്വൽ അറസ്റ്റ് തട്ടിപ്പ് : 52 കാരന് 1.84 കോടി ...

വ്യാജ വെർച്ച്വൽ അറസ്റ്റ് തട്ടിപ്പ് : 52 കാരന് 1.84 കോടി നഷ്ടപ്പെട്ടു
തിരുവനന്തപുരം: വ്യാജ വെർച്ചൽ അറസ്റ്റ് തട്ടിപ്പിലൂടെ തിരുവനന്തപുരം കവടിയാർ സ്വദേശിയായ 52 ...

ജര്‍മ്മനിയില്‍ ഇലക്ട്രീഷ്യന്‍ ഒഴിവുകള്‍; നോര്‍ക്ക റൂട്ട്സ് ...

ജര്‍മ്മനിയില്‍ ഇലക്ട്രീഷ്യന്‍ ഒഴിവുകള്‍; നോര്‍ക്ക റൂട്ട്സ് വഴി അപേക്ഷിക്കാം
ജര്‍മ്മനിയിലെ ഇലക്ട്രീഷ്യന്‍മാരുടെ 20 ഓളം ഒഴിവുകളിലേയ്ക്ക് സര്‍ക്കാര്‍ സ്ഥാപനമായ നോര്‍ക്ക ...

ജോലി വാഗ്ദാനം ചെയ്തു ഡോക്ടറിൽ നിന്ന് 2.23 കോടി തട്ടിയ 45 ...

ജോലി വാഗ്ദാനം ചെയ്തു ഡോക്ടറിൽ നിന്ന് 2.23 കോടി തട്ടിയ 45 കാരൻ പിടിയിൽ
കാസർകോട്: സമൂഹ മാധ്യമത്തിലൂടെ തൊഴിൽ വാഗ്ദാനം ചെയ്തു വെല്ലൂർ സ്വദേശിയായ ഡോക്ടറിൽ നിന്ന് ...

ഇത് ഞങ്ങള്‍ക്ക് അപമാനം; അനധികൃത കുടിയേറ്റക്കാരുമായുള്ള ...

ഇത് ഞങ്ങള്‍ക്ക് അപമാനം; അനധികൃത കുടിയേറ്റക്കാരുമായുള്ള വിമാനം അമൃത്സറില്‍ ഇറക്കുന്നതിനെതിരെ പഞ്ചാബ് സര്‍ക്കാര്‍
അനധികൃത കുടിയേറ്റക്കാരുമായുള്ള വിമാനം അമൃത്സറില്‍ ഇറക്കുന്നതിനെതിരെ പഞ്ചാബ് സര്‍ക്കാര്‍. ...

നെയ്യാറ്റിന്‍കര ഗോപന്‍ സ്വാമിയുടെ മുഖത്തും മൂക്കിലും ...

നെയ്യാറ്റിന്‍കര ഗോപന്‍ സ്വാമിയുടെ മുഖത്തും മൂക്കിലും തലയിലും ചതവ്; മരണത്തിന് മുന്‍പ് സംഭവിച്ചതെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്
നെയ്യാറ്റിന്‍കര ഗോപന്‍ സ്വാമിയുടെ മുഖത്തും മൂക്കിലും തലയിലും ചതവ് ഉണ്ടെന്ന് ...