ത്രസിപ്പിക്കുന്ന ജയവുമായി മുഷ്‌താഖ് അലി ട്രോഫിയില്‍ കേരളം

മുംബൈ| Sajith| Last Modified ശനി, 16 ജനുവരി 2016 (14:54 IST)
മുഷ്‌താഖ് അലി ട്രോഫി ക്രിക്കറ്റില്‍ ബറോഡക്കെതിരെ ത്രസിപ്പിക്കുന്ന വിജയവുമായി കേരളം. ദേശീയ ക്രിക്കറ്റ് താരങ്ങളായ ഇര്‍ഫാന്‍ പത്താന്‍, യൂസഫ് പത്താന്‍, മുനാഫ് പട്ടേല്‍ എന്നീ ശക്തമായ താരനിരയ്ക്കെതിരെ സ്വപ്‌നതുല്യമായ വിജയമായിരുന്നു വാങ്കഡെ സ്റ്റേഡിയത്തില്‍ കേരളത്തിന്റേത്. 160 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ കേരളം19.4 ഓവറില്‍ ആറ് വിക്കറ്റ് നഷ്‌ടത്തില്‍ ലക്ഷ്യം കണ്ടു.

മിന്നുന്ന ഫോം തുടരുന്ന രോഹന്‍ പ്രേമിനെ(6)യും സഞ്ജു സാംസണെയും (0) തുടക്കത്തില്‍ തന്നെ പുറത്താക്കി ഇര്‍ഫാന്‍ പത്താന്‍ കേരളത്തെ ഞെട്ടിച്ചുവെങ്കിലും റൈഫി വിന്‍സന്റ് ഗോമസ് (47), സച്ചിന്‍ ബേബി (44), നിഖിലേഷ് സുരേന്ദ്രന്‍ (36) എന്നിവരുടെ ബാറ്റിങ്ങ് മികവില്‍ കേരളം വിജയം പിടിച്ചെടുക്കുകയായിരുന്നു.

ഇര്‍ഫാന്‍ പത്താന്‍( 35), ജഗ്ബീര്‍ ഹൂഡ (32), കേധാര്‍ ദേവ്ദര്‍(31) എന്നിവരുടെ മികവിലാണ് നിശ്ചിത ഓവറില്‍ 160 റണ്‍സ് അടിച്ചു കൂട്ടിയത്. കഴിഞ്ഞ ദിവസത്തെ മത്സരത്തില്‍ മുംബൈയ്ക്കെതിരെ കേരളം തോല്‍വി ഏറ്റുവാങ്ങിയിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :