ഫെല്‍‌പ്‌സ് എത്ര മണിക്കൂര്‍ പരിശീനത്തിനായി ചെലവഴിക്കുന്നുവെന്ന് അറിയാമോ ?; കപ്പിങ് ചെയ്‌തത് എന്തിന് ?

ഫെല്‍‌പ്‌സിന് ജീവിതത്തില്‍ തിരിച്ചടികള്‍ ഉണ്ടായതെന്തുകൊണ്ട് ?

   michael phelps, rio 2016 , american swimmer , rio , sports , മൈക്കല്‍ ഫെല്‍‌പ്‌സ് , നീന്തല്‍ , അമേരിക്ക , ഒളിമ്പിക്‍സ് , ഇയാന്‍ തോര്‍പ്പ്
റിയോ| jibin| Last Modified വ്യാഴം, 11 ഓഗസ്റ്റ് 2016 (17:22 IST)
നീന്തല്‍ കുളത്തില്‍ എതിരാളികളില്ലാതെ മുന്നേറുകയാണ് അമേരിക്കയുടെ ഗോള്‍ഡന്‍ ഫിഷ്. ഒരു രാത്രി പുലരും മുൻപു രണ്ടു സ്വർണമെഡലുകൾ നീന്തിയെടുത്ത മൈക്കല്‍ ഫെല്‍‌പ്‌സ് എന്ന അത്ഭുത പ്രതിഭാസം റിയോ ഒളിമ്പിക്‍സിലും നേട്ടങ്ങള്‍ കൊയ്യുകയാണ്.


ലണ്ടൻ ഒളിമ്പിക്‍സിന് ശേഷം മദ്യപാനം കൂടുകയും വിലക്കുകള്‍ നേരിടേണ്ടിവരുകയും ചെയ്‌തത് ഫെല്‍‌പ്‌സിന്റെ ജീവിതത്തെ തന്നെ ബാധിച്ചു. ഇതിനിടെ വിരമിക്കല്‍ വരെ പ്രഖ്യാപിക്കുകയും ചെയ്‌തു. എന്നാല്‍ ജീവിത പ്രശ്നങ്ങളെയെല്ലാം നീന്തിത്തോല്‍പ്പിച്ച് നീന്തല്‍ കുളത്തിലേക്ക് ഫെല്‍‌പ്‌സ് എത്തി.

ഫെല്‍‌പ്‌സിന് എങ്ങനെ ഇതെല്ലാം സാധിക്കുന്നുവെന്നാണ് എല്ലാവരും ചോദിക്കുന്നത്. ഒരു രാത്രി പുലരും മുൻപു രണ്ടു സ്വർണമെഡലുകൾ സ്വന്തമാക്കിയ ഈ അമേരിക്കന്‍ താരം എന്നും അതിശയം സമ്മാനിക്കുകയാണ്. അസാധ്യമായ മനസാന്നിധ്യമാണ് ഫെല്‍‌പ്‌സിനെ ഉയരങ്ങളില്‍ എത്തിച്ചതെന്നാണ് അദ്ദേഹത്തിന്റെ അടുപ്പക്കാര്‍ പറയുന്നത്.


ആറടി നാലിഞ്ച് ഉയരം ദൃഡമായ കൈകാലുകള്‍ അതിലുപരിയുള്ള മനസാന്നിധ്യവുമാണ് ഫെല്‍‌പ്‌സിനെ ഉന്നതിയിലെത്തിച്ചത്. ദിവസവും ആറ് മണിക്കൂറാണ് നീന്തല്‍ കുളത്തില്‍ പരിശീലനം. കഴിഞ്ഞ 1825 ദിവസമായി ഇതാണ് അദ്ദേഹത്തിന്റെ പരിശീലനം. ഇതിനിടെ ജിമ്മില്‍ സമയം ചെലവഴിക്കുകയും മറ്റ് കായികാഭ്യാസങ്ങള്‍ക്ക് സമയം കണ്ടെത്തുകയും ചെയ്യുന്നുണ്ട്.

മറ്റുള്ളവര്‍ പരിശീലിക്കുന്നതിനേക്കാള്‍ കുറഞ്ഞത് 52 ദിവസമെങ്കിലും എനിക്ക് കൂടുതലായി കിട്ടിയിരുന്നുവെങ്കില്‍ എന്ന് ആഗ്രഹിക്കാറുണ്ട്. നിങ്ങള്‍ ഒന്നാമനാകണമെങ്കില്‍ അതിനായി കഠിനമായി പ്രവര്‍ത്തിച്ചേ പറ്റു, രണ്ടാമനാകാനായി ഞാന്‍ ഒന്നും ചെയ്യാറില്ലെന്നും നേട്ടങ്ങളുടെ കൊടുമുടിയില്‍ നില്‍ക്കുന്ന ഫെല്‍പ്‌സ് പറയുന്നു. പേശികളുടെ ചലനം സുഗമമാക്കാനുള്ള കപ്പിങ് ചികിത്സാ രീതിയും ഒളിമ്പിക്‍സിനിടെ അമേരിക്കന്‍ താരം ചെയ്‌തു.

ലണ്ടന്‍ ഒളിമ്പിക്‍സിന് ശേഷം ജീവിതത്തില്‍ തിരിച്ചടികള്‍ നേരിടേണ്ടിവന്ന വ്യക്തിയാണ് ഫെല്‍‌പ്‌സ്. തുടര്‍ന്നാണ് വിരമിക്കല്‍ പ്രഖ്യാപനവും നടത്തിയത്. പിന്നീട് തീരുമാനം പുനപരിശോധിച്ചുവെങ്കിലും 2014 സെപ്‌റ്റംബറില്‍ മദ്യപിച്ച് വാഹനമോടിച്ചതിന് അറസ്‌റ്റിലാകുകയും ചെയ്‌തു. നീന്തല്‍ ഫെഡറേഷന്‍ താരത്തിന് വിലക്കേര്‍പ്പെടുത്തിയതോടെ 2015ലെ ലോക ചാമ്പ്യന്‍‌ഷിപ്പ് ഫെല്‍‌പ്‌സിന് നഷ്‌ടമായി.

ഇതോടെ റിയോയില്‍ അദ്ദേഹം എത്തില്ലെന്ന വാര്‍ത്തയും പരന്നു. എന്നാല്‍ യു എസ് നാഷണല്‍ ചാമ്പ്യന്‍‌ഷിപ്പിലും ഒളിമ്പിക് ട്രെയല്‍‌സിലും മിന്നല്‍ പ്രകടനം നടത്താന്‍ ഫെല്‍‌പ്‌സിനായി. അഞ്ചാമത്തെയും അവസാനത്തെയുമായ ഒളിംപിക്സിൽ ഫെൽപ്സിനു മുന്നിൽ ഇനിയും ചരിത്രം ബാക്കിയുണ്ട്. ഇതുവരെ
21 സ്വർണം അദ്ദേഹം നീന്തിയെടുത്തു കഴിഞ്ഞു.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :