ന്യൂയോര്‍ക്ക്|
Last Modified വ്യാഴം, 1 ഡിസംബര്‍ 2016 (10:04 IST)
ലോക ചെസ് ചാമ്പ്യന്‍ഷിപ്പ് പട്ടം മാഗ്‌നസ് കാള്‍സണ്‍ ആര്‍ക്കും വിട്ടുകൊടുത്തില്ല. തുടര്‍ച്ചയായ മൂന്നാംതവണയാണ് കാള്‍സണ്‍ ചാമ്പ്യന്‍പട്ടം സ്വന്തമാക്കുന്നത്. റഷ്യയുടെ സെര്‍ജി കര്യാക്കിനെയാണ് കാള്‍സണ്‍ തോല്പിച്ചത്.
പ്ലേ ഓഫിലേക്ക് നീണ്ട പോരാട്ടത്തിലാണ് കാള്‍സണ്‍ വിജയം സ്വന്തമാക്കിയത്. 12 ഗെയിമുകള്‍ പൂര്‍ത്തിയായപ്പോള്‍ ഇരു താരങ്ങളും ഒപ്പത്തിനൊപ്പം ആയിരുന്നു. ഇതിനെ തുടര്‍ന്ന് മത്സരം പ്ലേ ഓഫിലേക്ക് നീങ്ങുകയായിരുന്നു.
ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ഗ്രാന്‍ഡ്‌മാസ്റ്റര്‍ എന്ന റെക്കോര്‍ഡ് സൂക്ഷിക്കുന്ന കാള്‍സണ്‍ ലോക റാങ്കിങ്ങില്‍ ഒന്നാം സ്ഥാനത്താണ്.