റൂണിയെ ഇംഗ്ളണ്ട് ക്യാപ്‌റ്റനാക്കണമെന്ന്: റിയോ

   വെയ്ൻ റൂണി , ലണ്ടൻ , റിയോ ഫെർഡിനാൻഡ് , സ്റ്റീവൻ ജെറാഡ്
ലണ്ടൻ| jibin| Last Modified വ്യാഴം, 31 ജൂലൈ 2014 (10:21 IST)
ഇംഗ്ളണ്ട് ഫുട്ബോള്‍ ടീമിന്റെ ക്യാപ്‌റ്റൻ സ്ഥാനത്തേക്ക് വെയ്ൻ റൂണിയെ കൊണ്ടു വരണമെന്ന് മുൻ നായകൻ റിയോ ഫെർഡിനാൻഡ്. അന്താരാഷ്ട്ര രംഗത്തു നിന്ന് ക്യാപ്‌റ്റൻ സ്റ്റീവൻ ജെറാഡ് വിരമിച്ചതോടെയാണ് ഫെർഡിനാൻഡ് തന്റെ അഭിപ്രായം വെളിപ്പെടുത്തിയത്.

ഇംഗ്ളണ്ട് കോച്ച് റോയ് ഹൊഡ്ജ്സൺ ഗോളി ജോഹാർട്ടിനെയും ഗാരി കാഹിലിനേയും ക്യാപ്‌റ്റൻ സ്ഥാനത്തേക്ക് പരിഗണിക്കുന്ന സാഹചര്യത്തിലാണ് മുന്‍ ക്യാപ്‌റ്റന്‍ റൂണിയെ പരിഗണിക്കണമെന്ന് പറഞ്ഞത്. പരിചയ സമ്പത്തുകൊണ്ടും പ്രതിഭ കൊണ്ടും റൂണി തന്നെയാണ് നായക സ്ഥാനത്തേക്ക് ഏറ്റവും മികച്ചയാളെന്ന്
റിയോ പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :