ഷറപ്പോവയ്ക്ക് മറുപടിയുമായി രവീന്ദ്ര ജഡേജ

 മരിയ ഷറപ്പോവ , ലണ്ടൻ , ട്വിറ്റര്‍ , രവീന്ദ്ര ജഡേജ
ലണ്ടൻ| jibin| Last Modified വെള്ളി, 4 ജൂലൈ 2014 (11:08 IST)
ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെൻഡുൽക്കറെ തനിക്ക് അറിയില്ലെന്ന് പറഞ്ഞ റഷ്യയുടെ ടെന്നിസ് താരം മരിയ ഷറപ്പോവയ്ക്ക് എതിരേ ഇന്ത്യൻ ക്രിക്കറ്റിലെ യുവതാരം രവീന്ദ്ര ജഡേജ. ജഡേജ ട്വിറ്ററിലാണ് ഷറപ്പോവയുടെയും സച്ചിന്റെയും കളിയോടുള്ള സമീപനവും ആത്മാർത്ഥതയും വെളിപ്പെടുത്തുന്ന ചിത്രം പോസ്റ്റ്
ചെയ്തത്.

റഷ്യന്‍ സുന്ദരി ടെന്നിസ്
കോർട്ടിലെ നെറ്റിൽ കാൽ കയറ്റിവെച്ച് ഷൂലേസ്
കെട്ടുന്ന ചിത്രവും തൊട്ടു താഴെയയി അവസാന ടെസ്റ്റിന് ശേഷം ഗ്രൗണ്ട്
തൊട്ട്
വന്ദിക്കുന്ന സച്ചിന്റെയും ചിത്രവും അതിനോട് ചോര്‍ന്ന് ' ഇതാണ്
മരിയ സച്ചി ' നെന്നുമാണ് ജഡേജ ട്വിറ്ററിലൂടെ നല്‍കിയ പോസ്റ്റ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :