ന്യൂഡല്‍ഹി|
jibin|
Last Modified ബുധന്‍, 10 സെപ്‌റ്റംബര്‍ 2014 (18:10 IST)
ഇന്ത്യന്‍ ബാഡ്മിന്‍റണ്‍ താരം
ജ്വാലഗുട്ട ഏഷ്യന്‍ ഗെയിംസില്‍ നിന്ന് പിന്മാറി. കാല്‍മുട്ടിനേറ്റ പരുക്കാണ് ഗെയിംസില്‍ നിന്ന് പിന്മാറാനുള്ള കാരണമെന്ന് താരമറിയിച്ചു.
ഏഷ്യന്‍ ഗെയിംസിനുള്ള തയാറെടുപ്പുകള്‍ക്കിടെ ജ്വാലയ്ക്ക് വലത് കാല്‍മുട്ടിന് പരിക്കേറ്റ് നീരു വരികയായിരുന്നു. തുടര്‍ന്ന് ഡോക്ടര്‍മാര്‍ രണ്ടാഴ്ച പൂര്‍ണ വിശ്രമത്തിന് നിര്‍ദേശിച്ചു. ദക്ഷിണ കൊറിയയിലെ ഇഞ്ചിയോണാണ് അടുത്ത എഷ്യന്‍ ഗെയിംസിന് വേദിയാകുന്നത്.
മലയാളം വെബ്‌ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ
ക്ലിക്ക് ചെയ്യുക.
ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.