ബോംബായി ‘മി ടു’; പീഡനവിവരം വെളിപ്പെടുത്തി ജ്വാല ഗുട്ടയും രംഗത്ത്

ബോംബായി ‘മി ടു’; പീഡനവിവരം വെളിപ്പെടുത്തി ജ്വാല ഗുട്ടയും രംഗത്ത്

  jwala guta , me to campaign , me to , ജ്വാല ഗുട്ട , പീഡനം , ബാഡ്മിന്റണ്‍
മുംബൈ| jibin| Last Modified ബുധന്‍, 10 ഒക്‌ടോബര്‍ 2018 (14:29 IST)
മി ടു ക്യാമ്പെയ്‌ന്‍ വന്‍ വിവാദങ്ങള്‍ക്ക് വഴിമരുന്നിട്ടതിന് പിന്നാലെ വെളിപ്പെടുത്തലുമായി ഇന്ത്യന്‍
ബാഡ്മിന്റണ്‍ താരം ജ്വാല ഗുട്ടയും.

ബാഡ്മിന്റണ്‍ രംഗത്തുനിന്നും നേരിടേണ്ടിവന്ന മാനസിക പീഡനങ്ങളെക്കുറിച്ചാണ് താരം തന്റെ ട്വിറ്ററിലൂടെ പറഞ്ഞത്.

മികച്ച പ്രകടനം നടത്തിയിട്ടും ദേശിയ ടീമില്‍ നിന്നും താന്‍ പുറത്താക്കപ്പെട്ടു. 2006 മുതല്‍ ബാഡ്മിന്റണ്‍ രംഗത്ത് നിന്ന് മാനസിക പീഡനം നേരിട്ടു കൊണ്ടിരിക്കുകയാണ്. ഇക്കാരണങ്ങളാണ് കായിക രംഗത്തു നിന്നും വിട്ടു നില്‍ക്കാന്‍ പ്രേരിപ്പിച്ചതെന്നും ജ്വാല വ്യക്തമാക്കി.

മാനസികമായി പീഡിപ്പിച്ച വ്യക്തിയില്‍ നിന്ന് തന്റെ മാതാപിതാക്കള്‍ക്ക് പോലും ഭീഷണിയും പീഡനവും നേരിടേണ്ടിവന്നു. റിയോ ഒളിമ്പിക്‍സില്‍ എന്റെ കൂടെ മിക്‍സിഡ് ഡബിള്‍സ് കളിച്ച താരത്തെ വരെ ഭീഷണിപ്പെടുത്തി. അവസാനം എന്നെ ടീമില്‍ നിന്ന് പുറത്താക്കുകയും ചെയ്‌തുവെന്നും ജ്വാല വ്യക്തമാക്കി.

അതേസമയം, മാനസികമായി പീഡിപ്പിച്ച വ്യക്തിയുടെ പേര് വെളിപ്പെടുത്താന്‍ തയ്യാറായില്ല.

അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :