അല്‍പ്പം വേദനയോടെയാണെങ്കിലും ബോള്‍ട്ട് ആ കാര്യം തുറന്നു പറഞ്ഞു

ലണ്ടന്‍ ലോക ചാമ്പ്യന്‍ഷിപ്പോടെ ഉസൈന്‍ ബോള്‍ട്ട് വിരമിക്കും

  usain bolt , jamaican sprinter , bolt , bolt retirement news റെയിസേഴ്‌സ് ഗ്രാന്‍പ്രീ , ഉസൈൻ ബോൾട്ട് , ഒളിമ്പിക് , ജമൈക്ക
കിങ്​സ്​റ്റൺ| jibin| Last Modified ശനി, 15 ഒക്‌ടോബര്‍ 2016 (20:20 IST)
ജമൈക്കൻ സ്​പ്രിൻറ്​ ഇതിഹാസം ഉസൈൻ ബോൾട്ട് ട്രാക്കിനോട് വിട പറയുന്നു. 2017ൽ ലണ്ടനിൽ നടക്കുന്ന ലോക ചാമ്പ്യൻഷിപ്പോടെ ട്രാക്കിൽ നിന്ന്​ വിടപറയുമെന്നാണ്​ ഒളിമ്പിക്​ ജേതാവും ലോക റെ​ക്കോർഡിനുടമയുമായ ബോൾട്ട്​ അറിയിച്ചത്.

ജൂണിലെ റെയിസേഴ്‌സ് ഗ്രാന്‍പ്രീയാണ് ജമൈക്കയില്‍ ബോള്‍ട്ടിന്റെ അവസാന അങ്കമെന്നും സ്​മൈൽ ജ​മൈക്ക​ എന്ന ടെലിവിഷ​ന്റെ പ്രഭാത പരിപാടിയിൽ പ​ങ്കെടുക്കവെ 30കാരനായ ബോൾട്ട്​ വ്യക്​തമാക്കി.

ഈ വര്‍ഷത്തെ റെയിസേഴ്‌സ് ഗ്രാന്‍പ്രീയില്‍ സ്വര്‍ണമണിഞ്ഞ ശേഷമാണ് ബോള്‍ട്ട് അടുത്ത വര്‍ഷത്തെ ഗ്രാന്‍പ്രീ നാട്ടിലെ തന്റെ അവസാന മത്സരമായിരിക്കുമെന്ന് പ്രഖ്യാപിച്ചത്.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :