'നിനക്ക് അടി കിട്ടിയാലും കുഴപ്പമില്ല, ഞാന്‍ നിന്റെ പിന്നിലുണ്ട്'; ശിവം മാവിക്ക് ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യയുടെ ഉപദേശം

രേണുക വേണു| Last Modified ബുധന്‍, 4 ജനുവരി 2023 (10:19 IST)

ശ്രീലങ്കയ്‌ക്കെതിരായ ട്വന്റി 20 പരമ്പരയിലെ ആദ്യ മത്സരത്തില്‍ രണ്ട് റണ്‍സിനാണ് ഇന്ത്യ വിജയം സ്വന്തമാക്കിയത്. അവസാന ഓവറില്‍ ശ്രീലങ്കയ്ക്ക് 13 റണ്‍സ് ജയിക്കാന്‍ വേണ്ടപ്പോള്‍ നായകന്‍ ഹാര്‍ദിക് പാണ്ഡ്യ പന്ത് ഏല്‍പ്പിച്ചത് സ്പിന്നര്‍ അക്ഷര്‍ പട്ടേലിനാണ്. ക്യാപ്റ്റന്‍ തന്നില്‍ ഏല്‍പ്പിച്ച ഉത്തരവാദിത്തം അക്ഷര്‍ നന്നായി നിര്‍വഹിച്ചു.

മത്സരത്തില്‍ ഇന്ത്യക്ക് വേണ്ടി മികച്ച പോരാട്ടം കാഴ്ചവെച്ചത് പേസ് ബൗളര്‍ ശിവം മാവിയാണ്. ഇന്ത്യക്ക് വേണ്ടിയുള്ള താരത്തിന്റെ അരങ്ങേറ്റം കൂടിയായിരുന്നു ശ്രീലങ്കയ്‌ക്കെതിരായ മത്സരം. നാല് ഓവറില്‍ 22 റണ്‍സ് മാത്രം വഴങ്ങി നാല് വിക്കറ്റുകളാണ് മാവി വീഴ്ത്തിയത്. മത്സരത്തിനിടെ ശിവം മാവിക്ക് താന്‍ നല്‍കിയ ഉപദേശത്തെ കുറിച്ച് മനസ്സുതുറക്കുകയാണ് നായകന്‍ ഹാര്‍ദിക് പാണ്ഡ്യ.

ഞാനും മാവിയും തമ്മിലുള്ള സംസാരം വളരെ ലളിതമായിരുന്നു. ഐപിഎല്ലില്‍ മാവി വളരെ നന്നായി പന്തെറിയുന്നത് ഞാന്‍ കണ്ടിട്ടുണ്ട്. അദ്ദേഹത്തിന്റെ കരുത്ത് എന്‌ചൊക്കെയാണെന്ന് എനിക്കറിയാം. അദ്ദേഹത്തെ പിന്തുണയ്ക്കുക മാത്രമാണ് ഞാന്‍ ചെയ്യേണ്ടിയിരുന്നത്. അടി കിട്ടിയാലും കുഴപ്പമില്ല, വളരെ സിംപിളായി പന്തെറിയുക. ഞാന്‍ നിന്റെ പിന്നിലുണ്ട് എന്ന് മാവിയോട് ഞാന്‍ പറഞ്ഞു. നിനക്ക് അടി കിട്ടിയാലും അത് പ്രശ്‌നമല്ല എന്ന് ഞാന്‍ ആദ്യമേ പറഞ്ഞു - ഹാര്‍ദിക് മത്സരശേഷം പങ്കുവെച്ചു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :