മുംബൈ|
jibin|
Last Modified തിങ്കള്‍, 2 മെയ് 2016 (12:35 IST)
റൈസിംഗ് പൂനെ സൂപ്പര്‍ ജെയിന്റിസിനെതിരെയുളള മത്സരത്തിനിടെ മുതിര്‍ന്ന താരങ്ങളായ ഹര്‍ഭജന്‍ സിംഗും അമ്പാടി റായിഡുവും തമ്മില്‍ പരസ്യമായി ഏറ്റുമുട്ടി. റായിഡുവിന്റെ കൈയില്‍ നിന്ന് പന്ത് ബൌണ്ടറി കടന്നതാണ് ഹര്‍ഭജന്റെ പ്രകോപിപ്പിച്ചത്.
പതിനൊന്നാം ഓവറില്‍ ഹര്‍ഭജന്റെ ഓവറില്‍ പൂനെയുടെ സൗരഭ് തിവാരി ഡീപ് മിഡ് വിക്കറ്റിനും ലോഗ് ഓണിനും ഇടിയിലൂടെ ബൌണ്ടറി നേടാന്‍ ശ്രമിച്ചതാണ് പ്രശ്‌നങ്ങള്‍ക്ക് തുടക്കമായത്. ബൌണ്ടറി ലൈനില്‍ വച്ച് ടീം സൗത്തിയും റായിഡുവും ചേര്‍ന്ന് പന്ത് തടയാന്‍ ശ്രമിച്ചെങ്കിലും പന്ത് ബൌണ്ടറി കടക്കുകയായിരുന്നു.
ഇതോടെ രോക്ഷാകുലനായ ഹര്‍ഭജന്‍ റായിഡുവിനെ ചീത്ത വിളിക്കുകയായിരുന്നു. ഇതില്‍ പ്രകോപിതനായ റായിഡു തിരിച്ചും ചീത്ത വിളിക്കുകയും പരസ്‌പരം നടന്നടുക്കുകയും വാഗ്വാദത്തില്‍ ഏര്‍പ്പെടുകയും ചെയ്തു. ഒടുവില്‍ ഹര്‍ജന്‍ തന്നെ റായിഡുവിനെ ആശ്വസിപ്പിച്ചെങ്കിലും മുതിര്‍ന്ന താരത്തിന്റെ പെരുമാറ്റത്തില്‍ എതിര്‍പ്പ് പ്രകടിപ്പിക്കുകയും ഹര്‍ഭജന്റെ ആശ്വസിപ്പിക്കലിനെ തള്ളി ഫീല്‍ഡിംഗിലേക്ക് നീങ്ങുകയുമായിരുന്നു.