ഹര്‍ഭജന് വിവാഹിതനാകുന്നു; വധു ബോളിവുഡ് സുന്ദരി

ഹര്‍ഭജന്‍ സിംഗ് , ഗീത ബസ്ര , സച്ചിന്‍ തെന്‍ഡുല്‍ക്കര്‍ , ഭാജി
മുംബൈ| jibin| Last Modified തിങ്കള്‍, 6 ജൂലൈ 2015 (12:53 IST)
ഇന്ത്യന്‍ സ്‌പിന്‍ ബോളര്‍ ഹര്‍ഭജന്‍ സിംഗും ബോളിവുഡ് നടി ഗീത ബസ്രയും വിവാഹിതരാകുന്നുവെന്ന് റിപ്പോര്‍ട്ട്. വര്‍ഷങ്ങള്‍ നീണ്ട സൗഹൃദത്തിനൊടുവിലാണ് ഭാജിയും ഗീതയും ഒന്നിക്കാനൊരുങ്ങുന്നത്. വിവാഹവാര്‍ത്തകള്‍ സോഷ്യല്‍ മീഡിയകളില്‍ പ്രചരിക്കുന്നുണ്ടെങ്കിലും ഭാജിയും ഗീതയും വിവാഹക്കാര്യം ഇതുവരെ പരസ്യമായി സ്ഥിരീകരിച്ചിട്ടില്ല.

തന്റെ മുപ്പത്തിഅഞ്ചാം പിറന്നാള്‍ ആഘോഷിക്കുന്നതിനിടെയാണ് സുഹൃത്തുക്കള്‍ക്ക് വിവാഹാഘോഷങ്ങള്‍ക്ക് ഒരുങ്ങിക്കോളാന്‍ ഹര്‍ഭജന്‍ നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെന്‍ഡുല്‍ക്കര്‍, യുവാരാജ് സിംഗ്, സുരേഷ് റെയ്‌ന ബോക്‌സര്‍ വിജേന്ദര്‍ സിംഗ് ബോളിവുഡ് താരം അഭിഷേക് ബച്ചന്‍ എന്നിവര്‍ ഭാജിക്ക് പിറന്നാള്‍ ആശംസകള്‍ നല്‍കിയിരുന്നു.

ഗീത ബസ്രയും ഭാജിക്ക് ട്വിറ്ററിലൂടെ പിറന്നാള്‍ ആശംസകള്‍ കൈമാറിയിരുന്നു. ഒരേയൊരു ഹര്‍ഭജന്‍സിംഗിന് പിറന്നാള്‍ ആശംസകള്‍, സന്തോഷവും വിജയവും എപ്പോഴും കൂടെയുണ്ടാകട്ടെ, എന്നായിരുന്നു ഗീതയുടെ ട്വീറ്റ്. ഗീത ബസ്രയും ഹര്‍ഭജന്‍സിംഗും ഇതുവരെ പരസ്യമായി സ്ഥിരീകരിച്ചിട്ടില്ല. എന്നാല്‍ ഭാജിയുടെ സുഹൃത്തുക്കള്‍ ഗീതയെ ഭാബിജി എന്നാണ് വിളിക്കുന്നതെന്നത് രഹസ്യമല്ല. ഗീത ബസ്രയുടെ ഏറ്റവും പുതിയ ചിത്രമായ സെക്കന്റ് ഹാന്റ് ഹസ്ബന്റും ഭാജിയുടെ പിറന്നാള്‍ ദിനത്തിലാണ് റിലീസ് ചെയ്തത്. ഗീത നായികയാകുന്ന ചിത്രത്തില്‍ അതിഥി വേഷത്തില്‍ ഹര്‍ഭജനും എത്തുന്നുണ്ട്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :