അഭിറാം മനോഹർ|
Last Modified ബുധന്‍, 4 ഡിസംബര്‍ 2024 (14:35 IST)
ലോക ചെസ് ചാമ്പ്യന്‍ഷിപ്പിലെ ഏഴാം മത്സരത്തില്‍ ഇന്ത്യയുടെ ഡി ഗുകേഷിനെതിരെ കഷ്ടപ്പെട്ട് സമനില പിടിച്ച് ചൈനയുടെ ഡിങ് ലിറന്‍. മണിക്കൂറുകള്‍ നീണ്ട പോരാട്ടത്തിനൊടുവിലാണ് ഏഴാം ഗെയിം സമനിലയില്‍ അവസാനിച്ചത്. 5 മണിക്കൂര്‍ 22 മിനിറ്റാണ് ഏഴാം ഗെയിം നീണ്ടുനിന്നത്. ലോകചെസ് ചാമ്പ്യന്‍ഷിപ്പിലെ ഇതുവരെയുള്ള ഗെയിമുകളില്‍ ദൈര്‍ഘ്യമേറിയ ഗെയിമായിരുന്നു ചൊവ്വാഴ്ചയിലേത്.
നിലവില്‍ 3.5 പോയന്റുമായി ഇരു താരങ്ങളും ചാമ്പ്യന്‍ഷിപ്പില്‍ ഒപ്പത്തിനൊപ്പമാണ്. ആകെ 14 ഗെയിമുകളില്‍ ആദ്യം 7.5 പോയന്റ് സ്വന്തമാക്കുന്ന ആളാകും ചാമ്പ്യനാവുക.
ഇരുവര്‍ക്കും ഇതിനായി 4 പോയന്റുകളാണ് ആവശ്യമുള്ളത്.