ലോകചാമ്പ്യനാവാൻ ഫേവറേറ്റ് ഗുകേഷ് തന്നെ, എന്നാൽ ഫോമിലായാൽ ഡിംഗ് ലിറൻ വലിയ ഭീഷണി: മാഗ്നസ് കാൾസൻ

D Gukesh,Chess Championship
D Gukesh,Chess Championship
അഭിറാം മനോഹർ| Last Modified ചൊവ്വ, 19 നവം‌ബര്‍ 2024 (18:37 IST)
ഇന്ത്യന്‍ താരമായ ഡി ഗുകേഷും ചൈനയുടെ നിലവിലെ ലോക ചെസ് ചാമ്പ്യനുമായ ചൈനയുടെ ഡിംഗ് ലിറനും തമ്മിലുള്ള ലോക ചെസ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ നടക്കാനിരിക്കെ നിലവില്‍ കൂടുതല്‍ സാധ്യതകളുള്ള താരം ഡി ഗുകേഷാണെന്ന് വ്യക്തമാക്കി മാഗ്‌നസ് കാള്‍സന്‍.


നവംബര്‍ 25നും ഡിസംബര്‍ 13നും ഇടയിലാണ് പുതിയ ലോക ചെസ് ചാമ്പ്യനാരാണെന്ന് തീരുമാനിക്കാനുള്ള മത്സരം നടക്കുന്നത്. നിലവിലെ പ്രകടനങ്ങളുടെ അടിസ്ഥാനത്തില്‍ ഡിംഗ് ലിറനെ മറികടന്ന് ഗുകേഷ് ലോക ചെസ് ചാമ്പ്യനാകുമെന്നാണ് മാഗ്‌നസ് കാള്‍സന്റെ പ്രവചനം. അതേസമയം ഡിംഗ് ലിറന്‍ തന്റെ താളത്തിലേക്ക് മടങ്ങിയെത്തുകയാണെങ്കില്‍ ലിറനെതിരെ വിജയിക്കുവാന്‍ ഗുകേഷിന് പ്രയാസമാകുമെന്നും കാള്‍സന്‍ പറഞ്ഞു.

നിലവിലെ ഫോം അനുസരിച്ച് ഏറ്റവുമധികം സാധ്യത ഗുകേഷിനാണ്. എന്നാല്‍ ചെസിലെ മികവ് കണക്കിലെടുക്കുമ്പോള്‍ നിലവില്‍ മോശം ഫോമിലെങ്കിലും ഡിംഗ് ലിറന് ഗുകേഷിന്റെ മുകളില്‍ വെല്ലുവിളി ചെലുത്താന്‍ പറ്റും. കഴിഞ്ഞ കുറച്ച് കാലങ്ങളായി ലിറനേക്കാള്‍ മികച്ച ചെസാണ് ഗുകേഷ് കളിക്കുന്നത്. അതിനാല്‍ തന്നെ അവന് സാധ്യത അധികമുണ്ട്. കാള്‍സന്‍ വ്യക്തമാക്കി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :