ലോകകപ്പ്: സെമിഫൈനല്‍ മത്സരങ്ങള്‍ക്ക് നാളെ തുടക്കം

 ലോകകപ്പ് ഫുട്ബോള്‍ , സെമിഫൈനല്‍ , ബ്രസീല്‍
ബ്രസീല്‍| jibin| Last Modified തിങ്കള്‍, 7 ജൂലൈ 2014 (10:49 IST)
ലോകകപ്പ് ഫുട്ബോള്‍ സെമിഫൈനല്‍ മത്സരങ്ങള്‍ക്ക് നാളെ തുടക്കമാകും. ആറാം ലോകകിരീടം ലക്ഷ്യമിടുന്ന
ബ്രസീല്‍, മുന്‍ചാമ്പ്യന്മാരായ ജര്‍മനി, അര്‍ജന്‍റീന എന്നിവരും ലോകകപ്പില്‍ ചരിത്രം തീര്‍ക്കാനൊരുങ്ങുന്ന നെതര്‍ലന്‍ഡുമാണ് ഇനി അങ്കത്തിന് ഇറങ്ങുക. നാളെ നടക്കുന്ന ആദ്യസെമിയില്‍ ഇന്ത്യന്‍ സമയം പുലര്‍ച്ചെ 1.30ന് ബ്രസീല്‍ ജര്‍മനിയെ നേരിടുമ്പോള്‍ തൊട്ടടുത്ത ദിവസം സാവോ പോളോയില്‍ ഇതേസമയം അര്‍ജന്‍റീന, നെതര്‍ലന്‍ഡ്സുമായി പോരിനിറങ്ങും.

ലോകകപ്പ് ഫുട്ബോളില്‍ അഞ്ചുതവണ ചാമ്പ്യന്‍മാരായ ബ്രസീല്‍ സ്വന്തം നാട്ടില്‍ നടക്കുന്ന കളിയില്‍ കപ്പില്‍ കുറഞ്ഞൊന്നും ആഗ്രഹിക്കുന്നില്ല. സൂപ്പര്‍ താരം നെയ്മര്‍ ടൂര്‍ണമെന്‍റില്‍നിന്ന് പുറത്തായതിന് പിന്നാലെ തുടര്‍ച്ചയായി മഞ്ഞക്കാര്‍ഡ് കണ്ട ക്യാപ്റ്റന്‍ തിയാഗോ സില്‍വക്ക് ജര്‍മനിക്കെതിരെ സെമിയില്‍ കളിക്കാനാവില്ലെന്നത്. ബ്രസീലിന് കനത്ത തിരിച്ചടിയാകും.

മൂന്നുതവണ കപ്പുയര്‍ത്തിയ ടീമാണ് ജര്‍മ്മനി. സെമിയില്‍ ബ്രസീലിനെതിരെ പോരിനിറങ്ങുമ്പോള്‍ ജര്‍മനിക്ക് ശക്തി പകരുന്നത് പല കാരണങ്ങളാണ്. മുന്നേറ്റക്കാരന്‍ തോമസ് മുള്ളര്‍ ബ്രസീല്‍ ലോകകപ്പിലെ ആദ്യഹാട്രിക് കണ്ടത്തെിയതും. ശക്തമായ മുന്നേറ്റ നിരയും തന്നെയാണ്.

ബ്രസീല്‍ ലോകകപ്പില്‍ കിരീട സാധ്യത കല്‍പ്പിക്കുന്ന ടീമാണ് രണ്ടുതവണ ജേതാക്കളായ
അര്‍ജന്‍റീന. മെസ്സി ഫോമിലേക്കുയര്‍ന്നെങ്കിലും ടീം പ്രകടനം ശരാശരി മാത്രമായിരുന്നു. എന്നാലും ലോകകപ്പില്‍ എല്ലാ കളികളും ജയിച്ച ടീമാണ് അര്‍ജന്‍റീന. ജൂലൈ ഒമ്പതിന് സാവോ പോളോയില്‍ നെതര്‍ലന്‍ഡ്സാണ് സെമിയില്‍ അവരുടെ എതിരാളികള്‍.

ടൂര്‍ണമെന്‍റില്‍ സ്ഥിരതയാര്‍ന്ന പ്രകടനം കാഴ്ചവെക്കാന്‍ കഴിഞ്ഞ
ടീമാണ്
കഴിഞ്ഞ വര്‍ഷത്തെ റണ്ണറപ്പായ നെതര്‍ലന്‍ഡ്. നിലവിലെ ചാമ്പ്യന്മാരായ സ്പെയിനിനെ 1-5ന് തകര്‍ത്ത് അവര്‍ക്ക് അര്‍ജന്‍റീന കനത്ത വെല്ലുവിളി ഉയര്‍ത്തുമെന്ന് ഉറപ്പാണ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :