ബ്രസീല്‍ നെഞ്ചില്‍ ജര്‍മന്‍ പടയുടെ 7ഷൂട്ട്; ചത്ത ബ്രസീലിനെ മറികടന്ന് ജര്‍മനി ഫൈനലില്‍

 ആദ്യ സെമി , റിയോഡിജനീറോ , ജര്‍മനി , ബ്രസീല്‍
റിയോഡിജനീറോ| jibin| Last Modified ബുധന്‍, 9 ജൂലൈ 2014 (10:20 IST)
ജര്‍മന്‍ പട ബ്രസീല്‍ നെഞ്ചിലേക്ക് തുരുതുരാ വെടിവെച്ചു, വെടിയേറ്റ് പിറന്ന മണ്ണില്‍ മഞ്ഞപ്പട മരിച്ചു വീണു. ഒന്നിനു പുറകെ ഒന്നായി ഏഴു തവണയാണ് ബ്രസീല്‍ നെഞ്ചിലേക്ക് വെടിയേറ്റത്. ഒടുവില്‍ മാറക്കാനയില്‍ എത്തുന്നതിന് മുമ്പ് തന്നെ ജര്‍മനി അവര്‍ക്ക് അന്ത്യകുദാശ നല്‍കി. ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും നാണംകെട്ട തോൽവി ഏറ്റുവാങ്ങിയാണ് ആതിഥേയര്‍ കളം വിട്ടത്. ഒന്നിനെതിരെ ഏഴ് ഗോളുകളാണ് ബ്രസീലിയൻ വലയ്ക്കുള്ളിൽ ജര്‍മനി അടിച്ചിട്ടത്.

കളിയുടെ തുടക്കത്തില്‍ അതായത് 11 മിനിട്ടിൽ തോമസ് മുള്ളറാണ് ജര്‍മന്‍ ഗോൾ വെടിക്കെട്ടിന് തുടക്കമിട്ടത്. പിന്നീട് അതൊരു ആഘോഷം പൊലെ ജര്‍മന്‍ നിര കൊണ്ടാടി. രണ്ടാം ഗോള്‍ പിറക്കുന്നത് 23മത് മിനിട്ടിൽ മിറോസ്ളാവ് ക്ളോസെയുടെ ബൂട്ടില്‍ നിന്ന്. ലോകകപ്പിലെ 16മത് ഗോളോടെ ചരിത്രത്തിലേക്ക് കയറിയ ക്ളോസെ റൊണാള്‍ഡോയുടെ 15 ഗോളെന്ന റെക്കോഡ് ചരിത്രമാക്കി.

24, 26 മിനിറ്റുകളില്‍ ടോണി ക്രൂസ് രണ്ട് ഗോളുകള്‍ കൂടി നേടിയതോടെ ബ്രസീല്‍ തകര്‍ന്നു തരിപ്പണമായി. അവിടം കൊണ്ട് അവസാനിച്ചുവെന്ന് തോന്നിയ ബ്രസീലിന് കിട്ടാനുള്ള അടിക്ക് ജര്‍മനിവടി വെട്ടാന്‍ പോയതെ ഉള്ളായിരുന്നു. 29മത് മിനിറ്റില്‍ വീണ്ടും ജര്‍മന്‍ വെടി പൊട്ടി സമി ഖെദീരയായിരുന്നു അഞ്ചാം ഗോള്‍. ഇതിനിടെ ജര്‍മനി ആറാം ഗോളും നേടി 72മത് മിനിട്ടില്‍ ആന്ദ്രെ ഷ്രൂളിന്റെ വകയായിരുന്നു അത്.

പിന്നീട് 79മത് മിനിറ്റില്‍ ആന്ദ്രെ ഷ്രൂളിന്റ രണ്ടാം ഗോള്‍ പിറന്നത്. അവസാന മിനിറ്റില്‍ ബ്രസീല്‍ ഓസ്കാറിലൂടെ ആശ്വാസ ഗോള്‍ നേടുകയായിരുന്നു. രണ്ടം സെമിയിൽ ഇന്ന് അർജന്റീന ഹോളണ്ടിനെ നേരിടും.







ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :