ബാഡ്മിന്റണ്‍ റാക്കറ്റ് പോസ്റ്റ് ഡിലീറ്റ് ചെയ്ത് നീരജ് ചോപ്ര, പിന്നാലെ ജാവലിന്‍ ചിത്രവുമായി പി വി സിന്ധു, താരങ്ങള്‍ പ്രണയത്തിലാണെന്ന് സോഷ്യല്‍ മീഡിയ

P V Sindhu,Neeraj Chopra
അഭിറാം മനോഹർ| Last Modified ബുധന്‍, 7 ഫെബ്രുവരി 2024 (13:51 IST)
P V Sindhu,Neeraj Chopra
കായികലോകത്ത് ഇന്ത്യയുടെ അഭിമാനമാനമായി മാറിയ കായികതാരങ്ങളാണ് ബാഡ്മിന്റണ്‍ താരമായ പി വി സിന്ധുവും ജാവലിന്‍ താരമായ നീരജ് ചോപ്രയും. ഒളിമ്പിക് മെഡലുകള്‍ രാജ്യത്തിനായി സ്വന്തമാക്കിയിട്ടുള്ള ഇരുതാരങ്ങളും സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ച പോസ്റ്റുകളാണ് ഇപ്പോള്‍ ആരാധകര്‍ ചര്‍ച്ചയാക്കിയിരിക്കുന്നത്.

ഒരു ബാഡ്മിന്റണ്‍ റാക്കറ്റിന്റെ ചിത്രമാണ് ആദ്യം നീരജ് ചോപ്ര സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചത്. ഇത് എന്താണ് അര്‍ഥമാക്കുന്നതെന്നറിയാമോ? എന്താണ് നിങ്ങള്‍ കരുതുന്നത് എന്ന അടിക്കുറിപ്പും ചിത്രത്തിന് കീഴില്‍ ഉണ്ടായിരുന്നു. ഇതിന് പിന്നാലെ ചിത്രത്തിന് മറുപടിയായി ഒരു ജാവലിന്‍ ചിത്രം കുറച്ച് മണിക്കൂറുകള്‍ക്കകം പി വി സിന്ധുവും പങ്കുവെച്ചു. ഇത് എങ്ങനെ എന്റെ അരികിലെത്തി എന്നറിയാമോ? എന്തെങ്കിലും ഗസ് ചെയ്യാനാകുന്നുണ്ടോ? എന്നായിരുന്നു സിന്ധുവിന്റെ പോസ്റ്റ്. ഈ രണ്ട് ചിത്രങ്ങളും ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ എത്തിയതോടെയാണ് ഇരുവരും പ്രണയത്തിലാണെന്ന ചര്‍ച്ച സമൂഹമാധ്യമങ്ങള്‍ ഏറ്റെടുത്തത്.

എന്നാല്‍ അല്പസമയത്തിനകം തന്നെ നീരജ് ചോപ്ര തന്റെ പോസ്റ്റ് ഡിലീറ്റ് ചെയ്യുകയും ചെയ്തു. ആരാധകര്‍ ഇരുതാരങ്ങളും തമ്മില്‍ പ്രണയമാണെന്ന് ചര്‍ച്ച ചെയ്യുമ്പോഴും സംഭവത്തില്‍ നീരജ് ചോപ്രയും പി വി സിന്ധുവും വിശദീകരണമൊന്നും തന്നെ നല്‍കിയിട്ടില്ല.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :