ന്യൂഡല്‍ഹി|
jibin|
Last Modified വെള്ളി, 1 ഓഗസ്റ്റ് 2014 (10:53 IST)
ബോളിവുഡിലേക്കുള്ള ക്ഷണത്തെ മലയാളി സ്ക്വാഷ് താരം ദീപിക പള്ളിക്കല്‍ സ്നേഹപൂര്‍വ്വം നിരസിച്ചു. സിനിമയ്ക്ക് വേണ്ടി കായികരംഗം ഉപേക്ഷിക്കാനൊരുക്കമല്ലെന്നാണ് ദീപിക പറയുന്നത്.
ഭർത്താവും ക്രിക്കറ്റ് താരവുമായ ദിനേഷ് കാർത്തിക്കിന് സിനിമാ അഭിനയത്തോട് താല്‍പര്യമില്ലെന്നും കായിക രംഗത്ത് തുടരുന്നതിലാണ് അദ്ദേഹത്തിന് ഇഷ്ട്മെന്നതുമാണ് ദീപിക ബോളിവുഡിലേക്കുള്ള ക്ഷണത്തെ നിരസിക്കാന്‍ കാരണമായത്.
തനിക്ക് ബോളിവുഡിൽ നിന്ന് നിറയെ ഓഫറുകൾ വരുന്നുണ്ടെന്ന്
ദീപിക തന്നെയാണ് വെളിപ്പെടുത്തിയത്. ഇപ്പോൾ കോമൺവെൽത്ത് ഗെയിംസിനായി സ്കോട്ട്‌ലൻഡിലാണ് ദീപിക.