ലോക വനിതാ സ്ക്വാഷ് ചാന്പ്യന്‍ഷിപ്പ്: ദീപികയും ജോഷ്നയും പ്രീക്വാട്ടറില്‍

കെയ്റോ| Last Modified ചൊവ്വ, 16 ഡിസം‌ബര്‍ 2014 (11:09 IST)
ലോക വനിതാ സ്ക്വാഷ് ചാന്പ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ ദീപിക പള്ളിക്കലും ജോഷ്ന ചിന്നപ്പയും പ്രീക്വാര്‍ട്ടറില്‍ കടന്നു. അയര്‍ലണ്ടിന്രെ മഡെലൈന്‍ പെറിയെയാണ് ജോഷ്ന തോല്പിച്ചത്.
14-12 11-7 4-11 11-7 എന്ന സ്കോറിനായിരുന്നു ജോഷ്നയുടെ വിജയം.

മെക്സിക്കോയുടെ സാമന്താ ടെറനായിരുന്നു ദീപികയുടെ എതിരാളി. ആദ്യ രണ്ട് സെറ്റുകളില്‍ പരാജയപ്പെട്ട ദീപിക അടുത്തസെറ്റുകളില്‍ മത്സരത്തിലേക്ക് ശക്തമായി തിരിച്ചുവരികയായിരുന്നു. സ്കോര്‍: 9-11 10-12 11-6 11-4 11-7.








പ്രീക്വാര്‍ട്ടറില്‍ ലോക ഏഴാം റാങ്കുകാരി മലേഷ്യയുടെ വീ വേണാണ് ജോഷ്നയുടെ എതിരാളി.
മൂന്നാം റാങ്കുകാരിയായ ഈജിപ്റ്റിന്രെ എല്‍ വെലിലിയെ പ്രീക്വര്‍ട്ടറില്‍ ദീപിക നേരിടും. ലോക റാങ്കിംഗില്‍ 22 റാങ്കിലാണ് ജോഷ്ന 14 റാങ്കുകാരിയായണ് ദീപിക



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും പിന്തുടരുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :