അഭിറാം മനോഹർ|
Last Modified ഞായര്‍, 27 ഓഗസ്റ്റ് 2023 (10:26 IST)
ചെസ്സിന്റെ ഭാവി ശോഭനമാണെന്ന് ചെസ് ലോകകപ്പ് ടൈറ്റില്‍ വിജയി മാഗ്‌നസ് കാള്‍സന്‍. കഴിഞ്ഞ കുറെ കാലമായി 199094 കാലഘട്ടത്തിനിടയില്‍ ജനിച്ച താരങ്ങളാണ് ചെസ്സില്‍ ആധിപത്യം പുലര്‍ത്തിയിരുന്നതെന്നും എന്നാല്‍ ഒരു തലമുറമാറ്റം എന്നത് പോലെ 2003ന് ശേഷം ജനിച്ച താരങ്ങള്‍ ശക്തരായ എതിരാളികളായി മാറുന്നതാണ് ഇപ്പോള്‍ കാണാനാവുന്നതെന്നും ഈ താരങ്ങള്‍ വൈകാതെ തന്നെ ചെസ്സില്‍ അവരുടെ ആധിപത്യം സ്വന്തമാക്കുമെന്നും കാള്‍സണ്‍ പറയുന്നു.
അതേസമയം ചെസ് ലോകകപ്പില്‍ ഇനിയും മത്സരിക്കുമോ എന്ന കാര്യം കാള്‍സണ്‍ വ്യക്തമാക്കിയിട്ടില്ല. അവസാന നിമിഷത്തിലാണ് ലോകകപ്പ് കളിക്കുക എന്ന തീരുമാനത്തില്‍ എത്തിയത്. അതൊരു വികാരപരമായ തീരുമാനമായിരുന്നു. ലോകകപ്പ് വിജയിച്ചു എന്ന് കരുതി അടുത്ത തവണയും ഞാന്‍ ഈ ടൂര്‍ണമെന്റില്‍ പങ്കെടുക്കുമെന്ന് യാതൊരു ഉറപ്പുമില്ല. കാള്‍സണ്‍ പറഞ്ഞു.