1. കായികം
  2. ക്രിക്കറ്റ്‌
  3. ക്രിക്കറ്റ്‌ വാര്‍ത്ത
  4. Sanju samson play next for india only after worldcup

ഏഷ്യാകപ്പ് ടീമിലില്ല, ലോകകപ്പിലും ഇടം പിടിച്ചേക്കില്ല, സഞ്ജു ഇനി കളിക്കുക ഓസ്ട്രേലിയക്കെതിരെ

Sanju samson
അയര്‍ലന്‍ഡിനെതിരായ നാലാം മത്സരവും മഴ മൂലം ഉപേക്ഷിച്ചതിനെ തുടര്‍ന്ന് പരമ്പരയിലെ അഞ്ചാം മത്സരം കഴിഞ്ഞ ദിവസം ഒഴിവാക്കിയിരുന്നു. ലോകകപ്പിന് മുന്‍പ് നടക്കുന്ന ഏഷ്യാകപ്പ് ടീമില്‍ നിന്നും പുറത്തായ സ്ഥിതിക്ക് ഏഷ്യാകപ്പും ലോകകപ്പും സഞ്ജു സാംസണ്‍ കളിക്കുന്നതിന് സാധ്യത വിരളമാണ്. അതിനാല്‍ തന്നെ ലോകകപ്പിന് ശേഷമായിരിക്കും സഞ്ജു ഇന്ത്യന്‍ ജേഴ്‌സിയില്‍ ഇനി കളത്തിലിറങ്ങുക.
 
ഏകദിന ലോകകപ്പിന് ശേഷം ഇന്ത്യയ്ക്ക് ഓസ്‌ട്രേലിയയുമായാണ് അടുത്ത് മത്സരമുള്ളത്. ഓസീസിനെതിരെ അഞ്ച് മത്സരങ്ങളടങ്ങിയ ടി20 പരമ്പരയില്‍ ലോകകപ്പില്‍ കളിച്ച ഇന്ത്യന്‍ താരങ്ങളില്‍ പലരും വിശ്രമത്തിലാകാന്‍ സാധ്യതയേറെയാണ്. അതിനാല്‍ തന്നെ ഈ പരമ്പരയില്‍ സഞ്ജുവിനെ വീണ്ടും ഇന്ത്യന്‍ ജേഴ്‌സിയില്‍ കാണാന്‍ സാധിച്ചേക്കും. നവംബര്‍ 23നാണ് പരമ്പരയിലെ ആദ്യ മത്സരം. പരമ്പരയിലെ രണ്ടാം മത്സരം സഞ്ജുവിന്റെ ഹോം ഗ്രൗണ്ട് കൂടിയായ തിരുവനന്തപുരത്തെ ഗ്രീന്‍ ഫീല്‍ഡ് സ്‌റ്റേഡിയത്തിലാണ്. ഇതോടെ ഇന്ത്യന്‍ ജേഴ്‌സിയില്‍ സഞ്ജു തിരുവനന്തപുരത്ത് കളിക്കുന്നത് കാണാനുള്ള ഭാഗ്യവും ആരാധകര്‍ക്ക് ലഭിച്ചേക്കും.
 
അടുത്ത ലേഖനം
ഇംഗ്ലണ്ട് ലോകത്തിന് നൽകിയ ഏറ്റവും മികച്ച ക്രിക്കറ്റർ ബെൻ സ്റ്റോക്സെന്ന് ജോ റൂട്ട്