കരുത്തേകാൻ മഞ്ഞപ്പടയ്‌ക്കൊപ്പം ഇനി ലാലേട്ടൻ

കരുത്തേകാൻ മഞ്ഞപ്പടയ്‌ക്കൊപ്പം ഇനി ലാലേട്ടൻ

കൊച്ചി| Rijisha M.| Last Modified വ്യാഴം, 27 സെപ്‌റ്റംബര്‍ 2018 (07:53 IST)
കേരള ബ്ലസ്‌റ്റേഴ്സിന് ഇനി കൂട്ട് മലയാളത്തിന്റെ സ്വന്തം താരം മോഹൻലാൽ. ഒഴിഞ്ഞ ഇടത്തിലേക്കാണ് സൂപ്പർസ്‌റ്റാർ എത്തിയിരിക്കുന്നത്. ഐഎസ്എൽ അഞ്ചാം സീസണിൽ ടീമിന്റെ അംബാസഡറായി മലയാള സിനിമയുടെ സൂപ്പർതാരം ചുമതലയേറ്റു. കൊച്ചി ഗ്രാന്‍ഡ് ഹയാത്തില്‍ നടന്ന ഔദ്യോഗിക ജെഴ്സി പ്രകാശനച്ചടങ്ങിലാണ് ബ്ലാസ്‌റ്റേഴ്‌സ് മാനേജ്‌മെന്റ് മോഹന്‍ലാലിനെ ഗുഡ്​വില്‍ അംബാസിഡറായി പ്രഖ്യാപിച്ചത്.

ഏറെ സന്തോഷത്തോടെയും അഭിമാനത്തോടെയുമാണ് ഈ ഒരു പുതിയ ബന്ധം തുടങ്ങുന്നതെന്ന് താരം വ്യക്തമാക്കി. ടീമിന്റെ പുതിയ സീസണിലെ ജേഴ്‌സി മുഖ്യപരിശീലകനായ ഡേവിഡ് ജെയിംസിന് നൽകി പ്രകാശനം ചെയ്‌തു. ടീമിലെ എല്ലാവരും പുതിയ ജേഴ്‌സിയിൽ അണിനിരങ്ങുകയും ചെയ്‌തു.

അഞ്ചു വര്‍ഷത്തേക്കാണ് കരാർ‍. 'ചെറുപ്പം മുതല്‍ ക്രിക്കറ്റും ഫുട്‌ബോളുമൊക്കെ കളിച്ചിരുന്നു. സിനിമയില്‍ എത്തിയതില്‍ പിന്നെയാണ് അത് കുറഞ്ഞത്. എങ്കിലും സമയം കിട്ടുമ്പോള്‍ ഇപ്പോഴും കളിക്കാറുണ്ട്. കേരളത്തിലെ യുവജനതയെ ഫുട്‌ബോളിലൂടെ ജീവിതത്തിന്റെ വിജയപാതയില്‍ എത്തിക്കാന്‍ സഹായിക്കുമെന്നതിനാല്‍ കേരളാ ബ്ലാസ്റ്റേഴ്‌സിന്റെ ഗുഡ്​വിൽ അംബാസിഡറായിരിക്കാൻ ഏറെ സന്തോഷമുണ്ടെ'ന്നും മോഹൻലാൽ പറഞ്ഞു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :