മെല്‍ബണ്‍|
jibin|
Last Modified ചൊവ്വ, 27 ജനുവരി 2015 (13:44 IST)
ഓസ്ട്രേലിയന്‍ ഓപ്പണില്‍നിന്ന് സ്പാനിഷ് താരം റാഫേല്‍ നഡാല്‍ പുറത്തായി. അതേസമയം റഷ്യന്‍ താരം
മരിയ ഷറപ്പോവ സെമിയില്‍ പ്രവേശിച്ചു. ക്വാര്‍ട്ടര്‍ ഫൈനലില്‍ ഏഴാം സീഡ് തോമസ് ബെര്‍ഡിക്കാണ് മൂന്നാം സീഡായ നദാലിനെ തോല്‍പ്പിച്ചത്. കനേഡിയന്‍ താരം യുജിന്‍ ബുച്ചാര്‍ഡിനെയാണ് ക്വാര്‍ട്ടറില്‍ ഷറപ്പോവ പരാജയപ്പെടുത്തിയത്.
മിനിറ്റുകള്‍ നീണ്ടു നിന്ന ശക്തമായ പോരാട്ടത്തില്‍ ആദ്യ രണ്ടു സെറ്റുകളിലും നദാലിനെ നിഷ്പ്രഭമാക്കിയാണ് ബെര്‍ഡിക്ക് കുതിച്ചത്. എന്നാല്‍ മൂന്നാം സെറ്റില്‍ തിരിച്ചുവരവിന് നദാല്‍ ശ്രമിച്ചെങ്കിലും ടൈബ്രേക്കറില്‍ ബെര്‍ഡിക്ക് മല്‍സരം സ്വന്തമാക്കുകയായിരുന്നു. സ്കോര്‍- 6-2, 6-0, 7-6(7-5).
നേരിട്ടുള്ള സെറ്റുകള്‍ക്കായിരുന്നു മരിയ ഷറപ്പോവ കനേഡിയന്‍ താരം യുജിന്‍ ബുച്ചാര്‍ഡിനെ പരാജയപ്പെടുത്തിയത്. സ്കോര്‍: 6-3, 6-2. നൊവാക് ദ്യോകോവിച്ച്, സെറീന വില്യംസ് എന്നിവര്‍ ഓസ്ട്രേലിയന്‍ ഓപ്പണിന്റെ ക്വാര്‍ട്ടറില്‍ പ്രവേശിച്ചു.
മലയാളം വെബ്‌ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ
ക്ലിക്ക് ചെയ്യുക.
ഫേസ്ബുക്കിലും
ട്വിറ്ററിലും പിന്തുടരുക.