ജിത്തുവിന് സ്വർണ്ണം, ശ്വേതയ്ക്ക് വെങ്കലം: ഇന്ത്യ തിളങ്ങുന്നു

 ഏഷ്യന്‍ ഗെയിംസ് , ഇഞ്ചിയോൺ , സ്വർണ്ണം , ചൈന
ഇഞ്ചിയോൺ| jibin| Last Modified ശനി, 20 സെപ്‌റ്റംബര്‍ 2014 (10:09 IST)
ഏഷ്യന്‍ ഗെയിംസില്‍ ഷൂട്ടിംഗ് റേഞ്ചില്‍ 50 മീറ്റർ എയർ പിസ്റ്റളിൽ ഇന്ത്യയുടെ ജിത്തു റായ്ക്ക് സ്വർണ്ണം. ഇതോടെ ഇന്ത്യയുടെ മെഡൽ നേട്ടം രണ്ടായി. ഷൂട്ടിംഗ് റേഞ്ചിൽ നിന്നു തന്നെയായിരുന്നു ഇന്ത്യയുടെ ആദ്യ മെഡൽ.

വനിതകളുടെ 10 മീറ്റർ എയർ പിസ്റ്റൾ വിഭാഗത്തിൽ ശ്വേത ചൗധരി വെങ്കലം നേടിയിരുന്നു. ഈ ഇനത്തിലെ സ്വര്‍ണത്തിലൂടെ ഗെയിംസിലെ ആദ്യ സ്വര്‍ണവും കുറിച്ചു. ഏറെ സന്തോഷം പകരുന്നതും ആത്മവിശ്വാസം പകരുന്നതുമാണ് മെഡല്‍ നേട്ടമെന്ന് ശ്വേത ചൌധരി പ്രതികരിച്ചു. ചൈനയുടെ മെങ്യാന്‍ ഷാങ് ആണ് ഈ ഇനത്തില്‍ സ്വര്‍ണം നേടിയത്. ദക്ഷിണ കൊറിയയുടെ ജങ് ജീഹെയ്ക്കാണ് വെള്ളി.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :