10 സെക്കന്‍ഡില്‍ താഴെ 100 മീറ്റര്‍ ഓടിയെത്തി അസാഫ

കിംഗ്സ്റ്റണ്‍| Last Modified തിങ്കള്‍, 11 മെയ് 2015 (10:46 IST)
നൂറ് മീറ്ററില്‍ ഈ വര്‍ഷത്തെ ഏറ്റവും മികച്ച വേഗം കുറിച്ച് ജമൈക്കന്‍ സ്പ്രിന്റര്‍ അസഫ പവല്‍.
9.84 സെക്കന്‍ഡിലാണ് നൂറു മീറ്റര്‍ പിന്നിട്ടത്. ജമൈക്കന്‍ ഇന്റര്‍നാഷനല്‍ ഇന്‍വിറ്റേഷനിലാണ് താരത്തിന്റെ തകര്‍പ്പന്‍ പ്രകടനം. മത്സരത്തില്‍ അസാഫ സ്വര്‍ണ്ണം നേടി അമേരിക്കയുടെ റയാന്‍ ബെയ്ലി (9.93) രണ്ടാംസ്ഥാവും ജമൈക്കയുടെ തന്നെ സ്റെ കാര്‍ട്ടര്‍ (9.98) മൂന്നാം സ്ഥാനവും സ്വന്തമാക്കി.

അഞ്ചു വര്‍ഷത്തിനിടയിലെ ഏറ്റവും മികച്ച സമയമാണു കഴിഞ്ഞ ദിവസം പവല്‍ കുറിച്ചത്. കഴിഞ്ഞ ഏപ്രിലില്‍ ഉത്തേജകമരുന്ന് ഉപയോഗിച്ചെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്ന് 18 മാസത്തെ വിലക്കു നേരിട്ട പവലിന്റെ ശിക്ഷ പിന്നീട് ആറു മാസമായി ചുരുക്കിയിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :