അഭിറാം മനോഹർ|
Last Modified വ്യാഴം, 5 ഡിസംബര്‍ 2019 (11:38 IST)
ലോകമെങ്ങുമുള്ള ഫുട്ബോൾ ആരാധകരുടെ പ്രിയതാരമാണ് ലയണൽ മെസ്സി. ക്ലബ് ഫുട്ബോളിൽ വലിയ നേട്ടങ്ങൾ കൊയ്യുമ്പോഴും അർജന്റീനക്ക് വേണ്ടി വലിയ കിരീടനേട്ടങ്ങൾ ഒന്നും തന്നെ മെസ്സിക്ക് അവകാശപ്പെടാനില്ല. ലോകകപ്പ് ഫൈനലിലെ തോൽവിക്ക് ശേഷം മെസ്സി ടീമിൽ നിന്നും വിട്ടുനിൽക്കുകയുംചെയ്തിരുന്നു. എന്നാൽ പിന്നീട്
ആരാധകർ മെസ്സി ടീമിൽ തിരിച്ചെത്തണമെന്ന ആവശ്യവുമായി രംഗത്തെത്തി. മെസ്സിയെ ഇത്തരത്തിൽ
അർജന്റീന ടീമിനേക്കാളും ആരാധിക്കുന്ന നിലപാടിനോട് അഭിപ്രായം അറിയിച്ചിരിക്കുകയാണ് അർജന്റീന പരിശീലകനായ ലിയോണൽ സ്കലോനി.
മെസ്സി കളിക്കുന്നോ ഇല്ലയോ എന്നതിലുപരി അർജന്റീന
കോപ്പാ അമേരിക്ക കിരീടം സ്വന്തമാക്കുകയാണ് പ്രധാനം. കിരീടം നേടുമെന്ന് ഉറപ്പുകൾ ഒന്നും നൽകുന്നില്ല എന്നാൽ ഫൈനലിലെത്താൻ കഴിവിന്റെ പരമാവധി ശ്രമം നടത്തും. മെസ്സിയല്ല ടീമാണ് പ്രധാനം സ്കലോനി അഭിപ്രായം വ്യക്തമാക്കി.
1993ലാണ് അർജന്റീന അവസാനമായി കോപ്പാ അമേരിക്കാ കിരീടം സ്വന്തമാക്കിയത്. ഇത്തവണ ഉറുഗ്വേ,ഓസ്ട്രിയ,ബൊളീവിയ,ചിലി എന്നിവരടങ്ങിയ ഗ്രൂപ്പ് എയിലാണ് അർജന്റീന ഉള്ളത്. ചിലി എക്കാലത്തും ബുദ്ധിമുട്ടേറിയ എതിരാളിയാണെന്നും എന്നാൽ അവർക്കെതിരെ ജയിക്കാനാകുമെന്ന് ശുഭാപ്തി വിശ്വാസമുണ്ടെന്നും സ്കലോനി കൂട്ടിച്ചേർത്തു.