അഭിറാം മനോഹർ|
Last Modified ചൊവ്വ, 3 ഡിസംബര്‍ 2019 (13:06 IST)
ബാലൺ ഡി ഓർ പുരസ്കാരത്തിൽ മെസ്സിയും റൊണാൾഡോയും തമ്മിലുള്ള മത്സരത്തിന് ഒരു ദശകത്തിന്റെ പഴക്കുമുണ്ട്. ആറ് ബാലൺ ഡി ഓർ പുരസ്കാരങ്ങളുമായി മെസ്സി പട്ടികയിൽ മുന്നിൽ നിൽക്കുമ്പോഴും അഞ്ച് പുരസ്കാരനേട്ടവുമായി യുവന്റസിന്റെ പോർചുഗൽ താരം മെസ്സിയുടെ തൊട്ടുപുറകിലുണ്ട്.
എന്നാൽ ഇത്തവണ മികച്ചതാരത്തിന് മെസ്സിക്ക് മത്സരിക്കേണ്ടിവന്നത് ലിവർപൂളിന്റെ ഹോളണ്ട് താരമായ വിർജിൽ വാൻ ഡെയ്ക്കുമായാണ്. ഇത്തവണ മികച്ചതാരത്തിനുള്ള പുരസ്കാരം ലയണൽ മെസ്സിക്ക് സമ്മാനിക്കുമ്പോൾ വാൻഡെയ്ക്ക് നടത്തിയ പ്രസ്ഥാവനയാണ് ഇപ്പോൾ ഫുട്ബോൾ ലോകത്ത് ചർച്ചയായിരിക്കുന്നത്.
ഇത്തവണ ബാലൺ ഡി ഓർ പ്രഖ്യാപിക്കുമ്പോൾ ചടങ്ങിൽ എത്തേണ്ടിയിരുന്ന വ്യക്തിയായിരുന്നു റൊണാൾഡോ. എന്നാൽ അദ്ദേഹം ചടങ്ങിൽ പങ്കെടുത്തിരുന്നില്ല. പുരസ്കാരം മെസ്സിക്കായിരിക്കും എന്നത് ഉറപ്പായതിനാലാണ് റൊണാൾഡോ ചടങ്ങിൽ എത്താതിരുന്നത് എന്നാണ് വിമർശകർ ഇതിനെ പറ്റി പറയുന്നത്.
എന്നാൽ പുരസ്കാരത്തിനായുള്ള തിരഞ്ഞെടുപ്പിൽ രണ്ടാമനായി വന്ന വിർജിൽ വാൻ ഡേക്ക് റൊണാൾഡോ എത്താതിരുന്നതിനാൽ ഒരു എതിരാളി കുറഞ്ഞില്ലേ എന്ന ചോദ്യത്തിന് നൽകിയ ഉത്തരമാണ് ഇപ്പോൾ ചർച്ചയായിരിക്കുന്നത്.
ചോദ്യത്തിന് റൊണാൾഡോ ഒരു എതിരാളി ആണോ എന്നായിരുന്നു വാൻഡെയ്ക്കിന്റെ മറുചോദ്യം. മെസ്സിയെ പോലെ താരങ്ങൾ ഉള്ളപ്പോൾ ഇത്തരം പുരസ്കാരങ്ങൾ നേടുക എളുപ്പമല്ലെന്നും വാൻഡെയ്ക്ക് കൂട്ടിച്ചേർത്തു.
പുരസ്കാരചടങ്ങിൽ എന്ത്കൊണ്ട് പങ്കെടുത്തില്ല എന്നത് സംബന്ധിച്ച് റൊണാൾഡോയുടെ ഭാഗത്ത് നിന്നും ഇതുവരെയും വിശദീകരണങ്ങൾ ഒന്നും തന്നെ ലഭിച്ചിട്ടില്ല.