തോല്‍ക്കില്ല, ഞാന്‍ തിരിച്ചുവരും : അജയ് റാം

ഹൈദരാബാദ്| VISHNU N L| Last Modified ചൊവ്വ, 22 സെപ്‌റ്റംബര്‍ 2015 (10:33 IST)
ഫൈനലിൽ ലോകചാമ്പ്യൻ ചൈനയുടെ ചെംഗ്‌ലോംഗിനോട് തോറ്റെങ്കിലും കൊറിയൻ ഓപ്പൺ ടൂർണമെന്റ് തന്റെ ആത്മവിശ്വാസം പതിൻമടങ്ങ് വർദ്ധിപ്പിച്ചുവെന്ന് ഇന്ത്യൻ താരം അജയ്ജയറാം പറഞ്ഞു.

ചെംഗിനെതിരായ മത്സരം കടുപ്പമേറിയതായിരിക്കുമെന്ന് എനിക്കുറപ്പായിരുന്നു. എന്നാൽ തുടക്കത്തിൽ എനിക്ക് നന്നായി കളിക്കാൻ പറ്റി. എന്നാൽ വെംഗ് അപ്രതീക്ഷിതമായി തിരിച്ചടിച്ചതോടെ എനിക്ക് ഉദ്ദേശിച്ച പ്രകടനം പുറത്തെടുക്കാനാകാതെ പോവുകയായിരുന്നു.

എന്നാൽ കൊറിയൻ ഓപ്പൺ എനിക്ക് വലിയ പാഠമാണ് നൽകിയത്. ഇനിയുള്ള ടൂർണമെന്റുകളിൽ മികച്ച പ്രകടനം നടത്താൻ ഇത് പ്രചോദനമാകും ജയ്‌റാം പറഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :