സ്‌ത്രീ അലമുറയിട്ടു കരഞ്ഞതോടെ നഡാല്‍ കളി നിര്‍ത്തിവച്ചു; ആ കാരണം ഒന്നുമാത്രം - വീഡിയോ കാണാം

നഡാല്‍ കളി നിര്‍ത്തി; കാരണം ഒരു സ്‌ത്രീയുടെ നിലവിളി

  Rafael Nadal , Little Daughter , Nadal , tennis court , റാഫേല്‍ നഡാൽ , കുട്ടിയെ കാണാതെ പോയി , ടെന്നീസ് , സ്‌റ്റേഡിയം
മഡ്രി‍ഡ്| jibin| Last Modified വെള്ളി, 30 സെപ്‌റ്റംബര്‍ 2016 (17:40 IST)
ടെന്നീസ് കോര്‍ട്ടില്‍ നിന്ന് മറ്റൊരു മനുഷ്യത്വപരമായ വാര്‍ത്തകൂടി. സ്പെയിനിൽ നടന്ന ഒരു പ്രദർശന ടെന്നിസ് മൽസരത്തിനിടെയാണ് മനുഷ്യത്വപരമായ സംഭവമുണ്ടായത്.

സ്പാനിഷ് താരമായ സൈമൺ സോൽബാസിനെ പങ്കാളിയാക്കി ഡബിൾസ് മൽസരം കളിക്കുകയായിരന്നു റാഫേല്‍ നഡാൽ. ജോൺ മക്കെൻറോ - കാർലോസ് മോയ സഖ്യമായിരുന്നു എതിരാളികൾ. ഇതിനിടെ കാണികൾക്കിടയിൽപ്പെട്ട് മകളെ കാണാതെ പോയ അമ്മയുടെ നിലവിളി സ്‌റ്റേഡിയത്തില്‍ മുഴങ്ങിയതോടെയാണ് എല്ലാവരുടെയും ശ്രദ്ധ കളിയില്‍ നിന്ന് മാറിയത്.

സര്‍വ്വ് ചെയ്യുന്നത് നിര്‍ത്തി സംഭവമെന്തെന്ന് നഡാല്‍ ശ്രദ്ധിച്ചതോടെ കാണികളും വിവരമറിയുകയായിരുന്നു. ഇതോടെ കാണികളെല്ലാം പെൺകുട്ടിക്കായി തിരച്ചിൽ തുടങ്ങി. അമ്മയുടെ നിലവിളി എല്ലാവരിലും ആശങ്കയുണ്ടാക്കി. ഇതിനിടെ കുട്ടിയെ സ്‌റ്റേഡിയത്തി നിന്ന് കണ്ടെത്തുകയും ചെയ്‌തു.

ക്ലാരയെന്ന് വിളിച്ച് മകളെ തിരഞ്ഞ അമ്മയ്ക്കൊപ്പം കാണികളെല്ലാം ക്ലാര വിളികളോടെ തിരിച്ചിലാരംഭിച്ചതോടെ പെട്ടെന്ന് തന്നെ കുട്ടിയെ അമ്മയ്ക്ക് കണ്ടെത്താനായി. നിറകണ്ണുകളോടെ അവളുടെ അടുത്തേക്കോടി അമ്മയെ കുട്ടിയെ വാരിപ്പുണര്‍ന്നു. കരച്ചിലോടെ പെണ്‍കുട്ടി അമ്മയുടെ പക്കലേക്കെത്തുന്നതും വിഡിയോയിലുണ്ട്. പോകുന്നതിനിടയില്‍ കളി നിര്‍ത്തിവെച്ച് തന്റെ കുട്ടിയെ കണ്ടെത്താന്‍ സഹായിച്ച നഡാലിന് കൈ ഉയര്‍ത്തി അഭിവാദനം ചെയ്യാനും ആ അമ്മ മറന്നില്ല.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :