ലിവര്‍പൂളിന് തോല്‍‌വി: ബാഴ്സയ്ക്ക് വിജയം

മിലാന്‍| WEBDUNIA| Last Modified ബുധന്‍, 30 സെപ്‌റ്റംബര്‍ 2009 (12:58 IST)
PRO
ചാമ്പ്യന്‍സ് ലീഗ് മത്സരത്തില്‍ ലിവര്‍പൂളിന് തോല്‍‌വി. മറുപടിയില്ലാത്ത രണ്ട് ഗോളുകള്‍ക്കാണ് അവര്‍ ഫിയോറന്‍റിനയോട് പരാജയപ്പെട്ടത്. മറ്റൊരു മത്സരത്തില്‍ മറുപടിയില്ലാത്ത രണ്ട് ഗോളിന് ഡൈനാമോ കീവിനെ തോല്‍‌പിച്ചു.

സ്റ്റീവന്‍ ജൊവെറ്റിക് ആണ് ഫിയോറെന്‍റീനയ്ക്ക് വേണ്ടി രണ്ട് ഗോളുകളും നേടിയത്. ഇരുപത്തിയെട്ടാം മിനുട്ടിലായിരുന്നു പത്തൊമ്പതുകാരനായ ജൊവെറ്റിക്കിന്‍റെ ആദ്യ പ്രഹരം. ആദ്യ അടിയില്‍ നിന്ന് ലിവര്‍പൂള്‍ കളിയിലേക്ക് മടങ്ങും മുമ്പ് ഒമ്പത് മിനുട്ടുകള്‍ക്ക് ശേഷമായിരുന്നു ജൊവെറ്റിക്കിന്‍റെ രണ്ടാം ഗോള്‍.

ആദ്യപകുതിയില്‍ ഫിയോറന്‍റിനയുടെ ആധിപത്യമായിരുന്നു കളത്തില്‍. രണ്ടാം പകുതിയില്‍ ലിവര്‍പൂള്‍ ഉണര്‍ന്ന് കളിച്ചെങ്കിലും ഗോള്‍ വല ചലിപ്പിക്കാനായില്ല.

ഡൈനാമോ കീവിനെതിരായ മത്സരത്തില്‍ ലയണല്‍ മെസിയിലൂടെ ആദ്യ പകുതിയില്‍ മുന്നിലെത്തിയ ബാഴ്സലോണ എഴുപത്തിയാറാം മിനുട്ടില്‍ പകരക്കാരനായെത്തിയ പെദ്രോ റോദ്രിഗ്യൂസ് നേടിയ ഗോളിലൂടെ വിജയം ഉറപ്പിക്കുകയായിരുന്നു.

ഇതോടെ ഗ്രൂപ്പ് എഫ് പോയിന്‍റ് പട്ടികയില്‍ ബാഴ്സലോണ ഒന്നാമതെത്തി. രണ്ട് കളികളില്‍ നിന്ന് നാല് പോയിന്‍റാണ് ബാഴ്സലോണയ്ക്കുള്ളത്. രണ്ട് കളികളില്‍ നിന്ന് മൂന്ന് പോയിന്‍റുള്ള ഡൈനാമോ കീവ് ആണ് രണ്ടാം സ്ഥനത്ത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :