ബാഴ്സയ്ക്ക് ഗോളില്ലാ സമനില

മാഡ്രിഡ്| WEBDUNIA|
ലഭിച്ച അവസരങ്ങള്‍ പാഴാക്കാന്‍ ഇരു ടീമുകളും മത്സരിച്ചപ്പോള്‍ ചാമ്പ്യന്‍സ് ലീഗിന്‍റെ ആദ്യ സെമിയില്‍ ബാഴ്സലോണയും ചെല്‍‌സിയും ഗോള്‍രഹിത സമനിലയില്‍ പിരിഞ്ഞു. സ്വന്തം തട്ടകമായ ന്യൂ‌കാമ്പില്‍ നടന്ന ആദ്യ പാദത്തില്‍ ചെല്‍‌സിയെ ഗോളടിക്കാതെ പിടിച്ചു കെട്ടിയതിനാല്‍ രണ്ടാം പാദത്തില്‍ ബാഴ്സയ്ക്ക് നേരിയ മുന്‍‌തൂക്കം ലഭിക്കും.

മല്‍സരത്തിലുടനീളം ആധിപത്യം പുലര്‍ത്തിയെങ്കിലും ബാര്‍സലോണയ്ക്ക്‌ മുന്നേറ്റനിരയുടെ പിഴവുകളാണ്‌ തിരിച്ചടിയായത്‌. തുടക്കം മുതല്‍ ബാര്‍സലോണയാണ് ആധിപത്യം പുലര്‍ത്തിയത്. എന്നാല്‍ റാഫേല്‍ മാര്‍ക്കേസിന്‍റെ ബാക്ക് പാസ്‌ പിടിച്ചെടുത്ത്‌ ഒറ്റയ്ക്കു മുന്നേറിയ ദ്രോഗ്ബയ്ക്ക്‌ ഗോള്‍കീപ്പര്‍ വാല്‍ഡെസിന്‍റെ മുന്നില്‍ രണ്ടു തവണ പിഴച്ചതോടെ ചെല്‍സിക്ക്‌ വിലപ്പെട്ട എവേ ഗോളും വിജയവും നേടാനുള്ള സുവര്‍ണാവസരം നഷ്ടമായി.

മറുവശത്ത് ബാഴ്സ മധ്യനിരയില്‍ നിന്നും നിരന്തരം വന്ന പാസുകള്‍ ഗോളാക്കി മാറ്റുന്നതില്‍ ഓന്‍റിക്കും എറ്റൂവിനും പിഴച്ചപ്പോള്‍ ബാഴ്സയുടെ വിജയ മോഹങ്ങളും പൊലിഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :