സ്റ്റട്ട്‌ഗാര്‍ട്ട് ഓപ്പണ്‍: അസരങ്കയെ തകര്‍ത്ത് ഷറപ്പോവ കിരീടം നേടി

സ്റ്റ‌ട്ട്‌ഗാര്‍ട്ട്‌| WEBDUNIA|
PRO
PRO
സ്റ്റ‌ട്ട്‌ഗാര്‍ട്ട് ഓപ്പണ്‍ ടെന്നീസില്‍ റഷ്യന്‍ താരം കിരീടം നേടി. ബലാറസിന്റെ മുന്‍നിര താരം വിക്ടോറിയ അസരങ്കയെ പരാജയപ്പെടുത്തിയാണ്‌ ഷറപ്പോവ കിരീടം നേടിയത്( 6-1, 6-4.). 2012ല്‍ ഷറപ്പോവ നേടുന്ന ആദ്യ കിരീടമാണിത്.

ഈ വര്‍ഷം നടന്ന ഓസ്ട്രേലിയന്‍ ഓപ്പണിലും ഇന്ത്യന്‍ വെയില്‍സ്‌ ടൂര്‍ണമെന്റിലും ഷറപ്പോവ ഫൈനലില്‍ പരാജയപ്പെട്ടിരുന്നു. രണ്ട് ഫൈനലുകളിലും അസരങ്കയായിരുന്നു ഷറപ്പോവയുടെ എതിരാളി. അതുകൊണ്ടുതന്നെ സ്റ്റ‌ട്ട്‌ഗാര്‍ട്ട് കിരീടം ഷറപ്പോവയ്ക്ക് മധുരപ്രതികാരമാണ്.

സ്പോര്‍ട്സ്‌ കാറാണ്‌ കിരീട ജേതാവിനുള്ള സമ്മാനം. ഷറപ്പോവയുടെ കരിയറിലെ ഇരുപത്തിയഞ്ചാമത്തെ കിരീടമാണിത്‌.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :