മാഡ്രിഡ്: സ്പാനിഷ് കപ്പ് രണ്ടാം പാദ സെമിഫൈനലില്‍ വലന്‍സിയെ തകര്‍ത്ത് ബാഴ്സലോണ ഫൈനലില്‍ പ്രവേശിച്ചു. വലന്‍സിയെ എതിരില്ലാത്ത രണ്ടു ഗോളിനാണു തോല്‍പ്പിച്ചത്. ഒന്നാം പാദ സെമിഫൈനല്‍ സമനിലയില്‍ പിരിഞ്ഞിരുന്നു. ഫാബ്രിക്കാസും സാവിയുമാണ് ബാഴ്സലോണയ്ക്കു വേണ്ടി ഗോളുകള്‍ നേടിയത്.
കഴിഞ്ഞ നാലു വര്‍ഷത്തിനിടെ മൂന്നാം തവണയാണു ബാഴ്സലോണ ഫൈനലില്‍ എത്തുന്നത്. ഫൈനലില്‍ അത് ലറ്റിക് ബില്ബാവോയാണു ബാഴ്സലോണയുടെ എതിരാളികള്‍. പരുക്കുകള്‍ ബാഴ്സയെ അലട്ടിയിരുന്നെങ്കിലും തികഞ്ഞ ആധിപത്യമാണ് മത്സരത്തില്‍ ഉടനീളം ബാഴ്സ കാണിച്ചത്.